നവീകരണം നടക്കുന്ന കാളാച്ചാൽ - കോലൊളമ്പ് റോഡ്
Posted On
date_range Updated On
date_range ദുരിതയാത്ര; കാളാച്ചാൽ - കോലൊളമ്പ് റോഡിൽ നവീകരണത്തിന് തുടക്കം
ചങ്ങരംകുളം: സംസ്ഥാനപാതയെ ബന്ധിപ്പിക്കുന്ന കാളാച്ചാൽ - കോലൊളമ്പ് റോഡിന്റെ രണ്ടാംഘട്ട നവീകരണ പ്രവൃത്തി തുടങ്ങി. മഴക്കാലങ്ങളിൽ വെള്ളം കയറി ഈ റോഡിൽ ഗതാഗതതടസം നേരിട്ടിരുന്നു. കോലൊളമ്പ് നിവാസികൾക്ക് സംസ്ഥാന പാതയിലെത്താൻ എളുപ്പവഴിയാണ് ഇത്. റോഡിന്റെ ഇരുഭാഗവും കെട്ടി മണ്ണിട്ട് ഉയർത്തി നിർമ്മാണ പ്രവൃത്തി ആരംഭിച്ചിട്ടുണ്ട്. നിർമാണപ്രവൃത്തി നടക്കുന്നതിനാൽ ഇതുവഴി ഗതാഗതം പൂർണമായും നിരോധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.