തിരൂരിൽ നിന്ന് തീരദേശത്തേക്കുള്ള കെ.എസ്.ആർ.ടി.സി സർവീസ് നിലച്ചിട്ട് പതിറ്റാണ്ട്

തി​രൂ​ർ: തി​രൂ​ർ ബ​സ് സ്റ്റാ​ൻ​ഡി​ൽ​നി​ന്ന് തീ​ര​ദേ​ശ ഗ്രാ​മ​ങ്ങ​ളി​ലേ​ക്കു​ണ്ടാ​യി​രു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സു​ക​ൾ നി​ല​ച്ചി​ട്ട് ഒ​രു പ​തി​റ്റാ​ണ്ടി​ലേ​റെ​യാ​യി​ട്ടും പു​ന​രാ​രം​ഭി​ക്കാ​ൻ ന​ട​പ​ടി​യി​ല്ല. ടൂ 2011​ൽ പി.​പി. അ​ബ്ദു​ല്ല​ക്കു​ട്ടി എം.​എ​ൽ.​എ​യാ​യി​രു​ന്ന കാ​ല​ത്താ​ണ് തി​രൂ​രി​ൽ​നി​ന്ന് സ്വ​കാ​ര്യ ബ​സു​ക​ൾ മാ​ത്രം സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന തീ​ര​ദേ​ശ റൂ​ട്ടു​ക​ളി​ലേ​ക്ക് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ൾ അ​നു​വ​ദി​ച്ച​ത്. അ​ന്ന് കെ.​എ​സ്.​ആ​ർ.​ടി.​സി ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​മാ​യി​രു​ന്ന പ​രേ​ത​നാ​യ ആ​ർ. മു​ഹ​മ്മ​ദ് ഷാ​യു​ടെ പ്ര​ത്യേ​ക ഇ​ട​പെ​ട​ലു​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് സി. ​മ​മ്മൂ​ട്ടി എം.​എ​ൽ.​എ​യാ​യി​രു​ന്ന കാ​ല​ത്തും പു​തി​യ റൂ​ട്ടു​ക​ൾ അ​നു​വ​ദി​ച്ചു. എ​ന്നാ​ൽ, സ​ർ​വി​സു​ക​ൾ ലാ​ഭ​ക​ര​മ​ല്ലെ​ന്ന വി​ല​യി​രു​ത്ത​ലി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ൽ 2016ഓ​ടെ എ​ല്ലാ സ​ർ​വി​സു​ക​ളും അ​വ​സാ​നി​പ്പി​ച്ചു. തി​രൂ​രി​ൽ നി​ന്ന് പു​റ​ത്തൂ​രി​ലേ​ക്ക് ആ​ലി​ങ്ങ​ൽ വ​ഴി​യും ആ​ല​ത്തി​യൂ​ർ വ​ഴി​യും ഓ​രോ സ​ർ​വി​സു​ക​ൾ, മം​ഗ​ലം വ​ഴി കു​ട്ടാ​യി അ​ഴി​മു​ഖ​ത്തേ​ക്ക് സ​ർ​വി​സ്, വെ​ട്ടം ചീ​ർ​പ്പി​ൽ​നി​ന്ന് വൈ​ര​ങ്കോ​ട്ടേ​ക്കു​ള്ള സ​ർ​വി​സ് എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന റൂ​ട്ടു​ക​ൾ. പു​റ​ത്തൂ​രി​ൽ​നി​ന്ന് മ​ല​പ്പു​റ​ത്തേ​ക്കും വെ​ട്ട​ത്തു​നി​ന്ന് കോ​ഴി​ക്കോ​ട് ഭാ​ഗ​ത്തേ​ക്കും കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

സ്വ​കാ​ര്യ ബ​സു​ക​ൾ രാ​ത്രി സ​ർ​വി​സു​ക​ൾ മു​ട​ക്കു​മ്പോ​ൾ യാ​ത്ര​ക്കാ​ർ​ക്ക് ആ​ശ്ര​യ​മാ​യി​രു​ന്ന​ത് കെ.​എ​സ്.​ആ​ർ.​ടി.​സി​യാ​യി​രു​ന്നു. പ​ടി​ഞ്ഞാ​റെ​ക്ക​ര അ​ഴി​മു​ഖം ടൂ​റി​സം കേ​ന്ദ്ര​ത്തി​ലേ​ക്ക് എ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ​ക്ക് രാ​ത്രി​യി​ലും യാ​ത്രാ​സൗ​ക​ര്യം ല​ഭി​ച്ച​തും ഈ ​സ​ർ​വി​സു​ക​ളു​ടെ പ്ര​ത്യേ​ക​ത​യാ​യി​രു​ന്നു. അ​ഴി​മു​ഖ​ത്തു​നി​ന്ന് പൊ​ന്നാ​നി​യി​ലേ​ക്കു​ള്ള ജ​ങ്കാ​ർ സ​ർ​വി​സു​ക​ളു​ടെ സ​മ​യ​ക്ര​മ​വും കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സു​ക​ളു​മാ​യി ബ​ന്ധി​പ്പി​ച്ചാ​യി​രു​ന്നു ക്ര​മീ​ക​രി​ച്ചി​രു​ന്ന​ത്.

ച​മ്ര​വ​ട്ടം പാ​ലം വ​ഴി നെ​ടു​മ്പാ​ശ്ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കു​ണ്ടാ​യി​രു​ന്ന ലോ ​ഫ്ലോ​ർ കെ.​യു.​ആ​ർ.​ടി.​സി സ​ർ​വി​സ് നി​ല​ച്ച​തും പ്ര​വാ​സി​ക​ളെ​യും യാ​ത്ര​ക്കാ​രെ​യും പ്ര​തി​സ​ന്ധി​യി​ലാ​ക്കി​യി​ട്ടു​ണ്ട്. ദേ​ശ​സാ​ത്കൃ​ത റൂ​ട്ടാ​യ ച​മ്ര​വ​ട്ടം പാ​ലം വ​ഴി പൊ​ന്നാ​നി ഡി​പ്പോ​യി​ൽ​നി​ന്ന് തീ​ര​ദേ​ശ മേ​ഖ​ല​യി​ലേ​ക്ക് കൂ​ടു​ത​ൽ കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സു​ക​ൾ അ​നു​വ​ദി​ക്കു​മെ​ന്ന വാ​ഗ്ദാ​ന​വും യാ​ഥാ​ർ​ഥ്യ​മാ​യി​ട്ടി​ല്ല. നി​ല​വി​ൽ പ​ര​പ്പ​ന​ങ്ങാ​ടി​യി​ലേ​ക്കു​ള്ള ഒ​രു സ​ർ​വി​സ് മാ​ത്ര​മാ​ണ് ഈ ​മേ​ഖ​ല​യെ ആ​ശ്ര​യി​ക്കു​ന്ന​ത്.

കൂ​ട്ടാ​യി പാ​ലം ത​ക​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്ന് റൂ​ട്ടു​ക​ളി​ൽ മാ​റ്റം വ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പു​തു​താ​യി നി​ർ​മി​ച്ച കാ​വി​ല​ക്കാ​ട്– നാ​യ​ർ​തോ​ട് പാ​ലം വ​ഴി സ​ർ​വി​സ് ആ​രം​ഭി​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശ​വും ഉ​യ​രു​ന്നു​ണ്ട്.

പു​ല​ർ​ച്ചെ​യും രാ​ത്രി​യും കു​റ​ഞ്ഞ​ത് ഓ​രോ സ​ർ​വി​സു​ക​ളെ​ങ്കി​ലും തീ​ര​ദേ​ശ മേ​ഖ​ല​യി​ലേ​ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും ശ​ക്ത​മാ​ണ്.

Tags:    
News Summary - It's been a decade since the KSRTC service from Tirur to the coastal areas stopped

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.