​അ​രീ​ക്കോ​ട് വാ​ഴ​ക്കാ​ട് ജങ്ഷ​നി​ലെ ഗ​താ​ഗ​ത​ക്കു​രു​ക്ക്

എ​ന്ന് അ​ഴി​യും, അ​രീ​ക്കോ​ട് അ​ങ്ങാ​ടി​യി​ലെ ഗ​താ​ഗ​തക്കുരു​ക്ക്

അ​രീ​ക്കോ​ട്: അ​രീ​ക്കോ​ട് അ​ങ്ങാ​ടി​യി​ലെ ഗ​താ​ഗ​തക്കുരു​ക്ക് പ​രി​ഹാ​ര​മി​ല്ലാ​തെ തു​ട​രു​ന്നു. വാ​ഴ​ക്കാ​ട് ജ​ങ്ഷ​നാ​ണ് കു​രു​ക്കി​ന്റെ കേ​ന്ദ്രം. വൈ​കു​ന്നേ​ര​ങ്ങ​ളി​ലാ​ണ് പ്ര​ധാ​ന​മാ​യും പ്ര​​ശ്നം രൂ​ക്ഷ​മാ​കു​ന്ന​ത്. ഈ ​സ​മ​യം ഇ​തി​ലൂ​ടെ വാ​ഹ​ന​വു​മാ​യി എ​ത്തു​ന്ന​വ​ർ വ​ലി​യ പ്ര​യാ​സ​മാ​ണ് അ​നു​ഭ​വി​ക്കു​ന്ന​ത്.

എ​ട​വ​ണ്ണ​പ്പാ​റ, മു​ക്കം, അ​രീ​ക്കോ​ട് അ​ങ്ങാ​ടി​യി​ൽ നി​ന്നും മൂ​ന്നും കൂ​ടി​യ ജ​ങ്ഷ​നി​ലേ​ക്ക് ഒ​രേ സ​മ​യം വാ​ഹ​ന​ങ്ങ​ൾ എ​ത്തു​ന്ന​താ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണം. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ വാ​ഹ​ന​നി​ര പു​ത്ത​ലം അ​ങ്ങാ​ടി വ​രെ നീ​ളും. കൊ​യി​ലാ​ണ്ടി- എ​ട​വ​ണ്ണ സം​സ്ഥാ​ന​പാ​ത​യി​ലെ അ​രീ​ക്കോ​ട് അ​ങ്ങാ​ടി​യി​ൽ വ​ർ​ഷ​ങ്ങ​ളാ​യി വ​ലി​യ ഗ​താ​ഗ​ത​ക്കു​രു​ക്കാ​ണ് അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്.

ഇ​തി​ന് ശാ​ശ്വ​ത പ​രി​ഹാ​ര​മാ​യാ​ണ് വ്യാ​പാ​രി​ക​ൾ ഉ​ൾ​പ്പെ​ടെ സൗ​ജ​ന്യ​മാ​യി വി​ട്ടു​ന​ൽ​കി​യ ഭൂ​മി​യി​ൽ കോ​ടി​ക​ൾ ചെ​ല​വ​ഴി​ച്ച് റോ​ഡ് വി​ക​സ​ന​വും അ​ങ്ങാ​ടി​യു​ടെ സൗ​ന്ദ​ര്യ​വ​ത്ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ​ത്. എ​ന്നാ​ൽ റോ​ഡ് നി​ർ​മാ​ണം ക​ഴി​ഞ്ഞ് ഏ​ക​ദേ​ശം ഒ​രു വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ഗ​താ​ഗ​ത​ക്കു​രു​ക്ക് പ​ഴ​യ​തു​പോ​ലെ തു​ട​രു​ക​യാ​ണ്. എം.​പി.​ബി ജം​ഗ്ഷ​നി​ലെ ഓ​ട്ടോ​റി​ക്ഷ സ്റ്റാ​ൻ​ഡും റോ​ഡി​ൽ വാ​ഹ​ന​ങ്ങ​ൾ അ​ല​ക്ഷ്യ​മാ​യി പാ​ർ​ക്ക് ചെ​യ്യു​ന്ന​തു​മാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മെ​ന്ന ആ​ക്ഷേ​പ​ണ​മു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ച് ‘മാ​ധ്യ​മം’ നി​ര​വ​ധി ത​വ​ണ വാ​ർ​ത്ത​ക​ൾ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും പ​രി​ഹാ​ര ന​ട​പ​ടി​ക​ൾ ഇ​തു​വ​രെ ഉ​ണ്ടാ​യി​ട്ടി​ല്ല.

ഇ​തി​നി​ടെ അ​രീ​ക്കോ​ട് പൊ​ലീ​സ് ചെ​റി​യ രീ​തി​യു​ള്ള ഗ​താ​ഗ​ത പ​രി​ഷ്കാ​ര​ങ്ങ​ൾ കൊ​ണ്ടു​വ​ന്നി​രു​ന്നെ​ങ്കി​ലും പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. അ​ധി​കൃ​ത​ർ വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ട് പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ വ്യാ​പാ​രി​ക​ളു​ടെ​യും നി​ല​വി​ലെ ആ​വ​ശ്യം. വൈ​കു​ന്നേ​ര​ങ്ങ​ളി​ലെ കു​രു​ക്ക് വ്യാ​പാ​രി​ക​ൾ​ക്കും വ​ലി​യ തി​രി​ച്ച​ടി​യാ​ണ് ന​ൽ​കു​ന്ന​ത്. സ്കൂ​ൾ വീ​ണ്ടും തു​റ​ന്ന​തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് റോ​ഡ് മു​റി​ച്ച് ക​ട​ക്കാ​നാ​കാ​ത്ത അ​വ​സ്ഥ​യു​മു​ണ്ട്. നി​ല​വി​ൽ വാ​ഴ​ക്കാ​ട് ജം​ഗ്ഷ​നി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഒ​രു പോ​ലീ​സു​കാ​ര​ൻ ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്നു​ണ്ട്.

എ​ന്നാ​ൽ ഇ​തു​കൊ​ണ്ടൊ​ന്നും തി​ര​ക്കേ​റു​ന്ന സ​മ​യ​ങ്ങ​ളി​ലെ ഗ​താ​ഗ​ത കു​രു​ക്ക് നി​യ​ന്ത്രി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ല.

Tags:    
News Summary - It will be solved, Arikoda Angadiilere The past is tangled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.