മലപ്പുറം: ജില്ലയിൽ ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയർന്ന 59 കുടുംബശ്രീ സി.ഡി.എസുകളുടെ ജില്ലതല അംഗീകാര പ്രഖ്യാപനം വെള്ളിയാഴ്ച കോട്ടക്കലിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. പി.എം. ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടി കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഉദ്ഘാടനം ചെയ്യും.
സി.ഡി.എസുകളുടെ കാര്യക്ഷമത, ഗുണനിലവാരമുള്ള ഓഫിസ് സംവിധാനം, പ്രവർത്തനങ്ങളുടെ സമയബന്ധിതമായ പൂർത്തീകരണം, സാമ്പത്തിക ഇടപാടുകളുടെയും രജിസ്ട്രേഷന്, ശാസ്ത്രീയമായ പരിപാലനം തുടങ്ങിയവ പരിശോധിച്ചാണ് ഐ.എസ്.ഒ അംഗീകാരം നൽകിയത്. മൂന്ന് വർഷമാണ് ഒരു സർട്ടിഫിക്കറ്റിന്റെ കാലാവധി. ഇതിന് ശേഷം വീണ്ടും പുതുക്കണം. മൂന്ന് വർഷത്തിനിടെ ഓരോ വർഷവും ജില്ല കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ പരിശോധനയുണ്ടാകും. ഇതിൽ വീഴ്ച വരുത്തുന്നവരുടെയും അംഗീകാരം റദ്ദാക്കപ്പെടും.
ജില്ലയിൽ മമ്പാട് സി.ഡി.എസിനാണ് ആദ്യ അംഗീകാരം ലഭിച്ചത്. 57 ഗ്രാമപഞ്ചായത്ത് സി.ഡി.എസുകൾക്കും രണ്ട് നഗരസഭ സി.ഡി.എസുകൾക്കുമാണ് ആകെ അംഗീകാരം കിട്ടിയത്. വാർത്ത സമ്മേളനത്തിൽ ജില്ല കുടുംബശ്രീ മിഷൻ കോഓഡിനേറ്റർ ബി. സുരേഷ് കുമാർ, കില ജില്ല പ്രോഗ്രാം കോഓഡിനേറ്റർ എം. താജുദ്ദീൻ, ടി.വി. പ്രസാദ്, ആർ. രഗീഷ്, പി. റനീഷ് എന്നിവർ പങ്കെടുത്തു.
ഐ.എസ്.ഒ അംഗീകാരം കിട്ടിയ സി.ഡി.എസുകൾ
നഗരസഭ: പെരിന്തൽമണ്ണ, നിലമ്പൂർ
ഗ്രാമപഞ്ചായത്ത്: അമലമ്പലം, കരുളായി, ചോക്കാട്, പൊന്മുണ്ടം, വളവന്നൂർ, പെരുമ്പടമ്പ്, പെരുമണ്ണ ക്ലാരി, ചേലേമ്പ്ര, ചെറുകാവ്, പുളിക്കൽ, വാഴയൂർ, വാഴക്കാട്, മുതുവല്ലൂർ, ചുങ്കത്തറ, വഴിക്കടവ്, മൂത്തേടം, എടക്കര, നിറമരുതൂർ, വട്ടംകുളം, എടപ്പാൾ, കാലടി, തവനൂർ, ആലിപ്പറമ്പ്, മേലാറ്റൂർ, വെളിയങ്കോട്, വേങ്ങര, തെന്നല, എ.ആർ. നഗർ, പറപ്പൂർ, കണ്ണമംഗലം, താനാളൂർ, ഒഴൂർ, പെരുവള്ളൂർ, തലക്കാട്, തിരുനാവായ, പുറത്തൂർ, മംഗലം, കൂട്ടിലങ്ങാടി, മങ്കട, മക്കരപ്പറമ്പ്, മൂർക്കനാട്, പുഴക്കാട്ടിരി, മമ്പാട്, പാണ്ടിക്കാട്, പോരൂർ, തിരുവാലി, തൃക്കലങ്ങോട്, വണ്ടൂർ, അരീക്കോട്, ഊർങ്ങാട്ടിരി, ചീക്കോട്, വള്ളിക്കുന്ന്, കാവനൂർ, പുൽപ്പറ്റ, ആതവനാട്, ആനക്കയം, മാറാക്കര.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.