നഗരസഭ പബ്ലിക് ഹെൽത്ത് ആൻഡ് എൻവയോൺമെന്റ് മാനേജ്മെന്റ് വിഭാഗം നടത്തിയ പരിശോധന
മലപ്പുറം: നഗരസഭയിലെ ഭക്ഷണശാലകളിലും കാറ്ററിങ് യൂനിറ്റുകളിലും നഗരസഭ പബ്ലിക് ഹെൽത്ത് ആൻഡ് എൻവയോൺമെന്റ് മാനേജ്മെന്റ് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ ശുചിത്വ നിലവാരം ഇല്ലാത്തതും ആരോഗ്യത്തെ ബാധിക്കുന്നതുമായ ഭക്ഷണവിഭവങ്ങൾ പിടിച്ചെടുത്തു. കോട്ടക്കുന്ന്, കിഴക്കേത്തല, മുണ്ടുപറമ്പ് പ്രദേശങ്ങളിലാണ് വ്യാപക പരിശോധന നടത്തിയത്.
ഭക്ഷ്യയോഗ്യമല്ലാത്ത അച്ചാറുകൾ, കറിക്കൂട്ടുകൾ, ഇറച്ചി വിഭവങ്ങൾ എന്നിവയാണ് പ്രധാനമായും പിടിച്ചെടുത്തത്. ലൈസൻസ് അനുമതിയും ശുചിത്വനിലവാരവും ഇല്ലാതെ ഭക്ഷണ വിഭവങ്ങൾ തയാറാക്കിയിരുന്ന ഒരു കാറ്ററിങ് യൂനിറ്റ് അടക്കുന്നതിനും കൃത്യമായ ആരോഗ്യ മാനദണ്ഡങ്ങൾ പാലിച്ചു സംവിധാനങ്ങൾ ഒരുക്കി മാത്രമേ അത് തുറന്നു പ്രവർത്തിപ്പിക്കാവൂ എന്നും നിർദേശം നൽകി. പരിശോധനക്ക് ക്ലീൻസിറ്റി മാനേജർ കെ. മധുസൂദനൻ, സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ എം. ഗോപകുമാർ, സി.കെ. മുഹമ്മദ് ഹനീഫ, പബ്ലിക് ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ. മുനീർ, പി.പി. അനുകൂൽ എന്നിവരും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.