1. വെറ്റിലപ്പാറയിൽ പുകപ്പുരക്ക് തീപിടിച്ചപ്പോൾ 2. തീയണക്കുന്ന അഗ്നിരക്ഷാ സേനാംഗങ്ങൾ
ഊർങ്ങാട്ടിരി: വെറ്റിലപ്പാറയിൽ വീടിനോട് ചേർന്ന റബർ ഷീറ്റ് ഉണക്കുന്ന പുകപ്പുരക്ക് തീപിടിച്ച് എട്ട് ക്വിന്റലോളം റബർ കത്തിനശിച്ചു. ഓടക്കയം കൂരങ്കല്ല് സ്വദേശി കള്ളിക്കാട് കെ.പി. മാത്യുവിന്റെ വീടിനോട് ചേർന്ന് നിർമിച്ച പുകപ്പുരക്കാണ് തീപ്പിടിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. തുടർന്ന് ഉടൻ തന്നെ വീട്ടുകാർ തീയണക്കാൻ ശ്രമം നടത്തിയെങ്കിലും പരാജയപ്പെട്ടു.
ഇതോടെ മുക്കം അഗ്നിരക്ഷ സേനനിലയത്തിൽ വിവരം അറിയിക്കുകയായിരുന്നു. എന്നാൽ, സേന സംഭവ സ്ഥലത്ത് എത്തിയപ്പോഴേക്കും നാട്ടുകാരും വീട്ടുകാരും ചേർന്ന് തീ ഭാഗികമായി അണച്ചിരുന്നു. തുടർന്ന് സേന തീ പൂർണമായും നിയന്ത്രണവിധേയമാക്കി. എന്നാൽ, അപകടസമയം നാട്ടുകാരുടെയും സേനയുടെയും കൃത്യമായ ഇടപെടൽ വലിയ അപകടമാണ് ഒഴിവാക്കിയത്.
സ്റ്റേഷൻ ഓഫിസർ എം. അബ്ദുൽ ഗഫൂറിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ഓഫിസർമാരായ കെ. നാസർ, കെ. സന്തോഷ് കുമാർ, സേനാംഗങ്ങളായ കെ.സി. സലീം, കെ. രജീഷ്, വൈ.പി. ഷറഫുദ്ദീൻ, വി.എം. മിഥുൻ, ചാക്കോ ജോസഫ്, ജി.ആർ. അജേഷ്, സനീഷ് പി. ചെറിയാൻ, വി. സുനിൽ കുമാർ എന്നിവരാണ് രക്ഷാപ്രവർത്തനം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.