ചാലിയാർ പുഴയിൽനിന്ന് പിടികൂടിയ മണൽ ലോറികൾ അരീക്കോട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചപ്പോൾ
അരീക്കോട്: അരീക്കോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ ചാലിയാർ പുഴയിൽനിന്ന് മണൽ എടുത്ത് കടത്താൻ ശ്രമിച്ച ആറ് ലോറികൾ അരീക്കോട് പൊലീസ് പിടികൂടി. എസ്.എച്ച്.ഒ എം. അബ്ബാസലിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.പൊലീസിന്റെ നേതൃത്വത്തിൽ ഓപറേഷൻ ചാലിയാറിന്റെ ഭാഗമായി വിവിധ കടവുകളിൽ നാല് ദിവസം നടത്തിയ പരിശോധനയിലാണ് പിടികൂടിയത്.
ഇത്തരത്തിൽ മണൽ ലോറികൾ പിടികൂടുന്നുണ്ടെങ്കിലും അരീക്കോട്ടും പരിസര പ്രദേശത്തും പുഴയിൽ അനധികൃത മണൽ എടുപ്പ് വ്യാപകമാണ്. അതുകൊണ്ടുതന്നെ വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് അരീക്കോട് പൊലീസ് പറഞ്ഞു. എസ്.ഐ സുബ്രഹ്മണ‍്യൻ, എ.എസ്.ഐ രാജശേഖരൻ, സിനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ബഷീർ രതീഷ്, രാഹുൽ ഫിൽസർ, ചേക്കുട്ടി, സിവിൽ പൊലീസ് ഓഫിസർമാരായ ശിശിത്, വിനോദ് എന്നിവർ അടങ്ങുന്ന സംഘമാണ് ലോറികൾ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.