രാജേന്ദ്രന്
കൊണ്ടോട്ടി: അനധികൃതമായി വിദേശമദ്യം വില്പന നടത്തിവന്ന മധ്യവയസ്കനെ മലപ്പുറം എക്സൈസ് റെയ്ഞ്ച് ഉദ്യോഗസ്ഥര്‍ നടത്തിയ പിരിശോധനയില്‍ പിടികൂടി. കൊണ്ടോട്ടി മേലങ്ങാടി പറമ്പാട്ട് വീട്ടില്‍ രാജേന്ദ്രനാണ് (50) അറസ്റ്റിലായത്. ഇയാളില്‍നിന്ന് ഒമ്പത് ലിറ്റര്‍ വിദേശമദ്യവും വില്പനക്കായി ഉപയോഗിച്ച സ്കൂട്ടറും പണവും എക്സൈസ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.
കൊണ്ടോട്ടി നഗരം, മത്സ്യ മാര്‍ക്കറ്റ്, വിമാനത്താവള പരിസരം, കുമ്മിണിപ്പറമ്പ് ഭാഗങ്ങളില്‍ അനധികൃത മദ്യ വില്പന വ്യാപകമായെന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. രാജേന്ദ്രന്റെ പേരില്‍ നിയമവിരുദ്ധമായി മദ്യവില്പന നടത്തിയതിന് കൊണ്ടോട്ടി സ്റ്റേഷനില്‍ നിലവില്‍ കേസുണ്ട്. പ്രതിയെ ജലപ്പുറം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു.
എക്സൈസ് റെയ്ഞ്ച് ഇന്‍സ്പെക്ടര്‍ കെ. സതീശന്, അസിസ്റ്റന്റ് ഇന്‍സ്പെക്ടര്‍ ഒ. അബ്ദുല്‍ നാസര്‍, ഉദ്യോഗസ്ഥരായ കൃഷ്ണന് മരുതാടന്‍, അമീന് അല്‍ത്താഫ്, കെ.വി. രജീഷ്, പി. രജിലാല്‍, ടി. സന്തോഷ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടി തുടരന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.