ഹൈദരലി തങ്ങൾ സ്ഥലം നൽകി; പാണക്കാട് പ്രാഥമികാരോഗ്യകേന്ദ്രത്തിന് കെട്ടിടമാവുന്നു

മ​ല​പ്പു​റം: കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ പാ​ണ​ക്കാ​ട് അ​ർ​ബ​ൻ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന് കെ​ട്ടി​ട​മാ​വു​ന്നു. പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ വി​ട്ടു​ന​ൽ​കി​യ പ​ത്ത് സെൻറ് സ്ഥ​ല​ത്താ​ണ് കെ​ട്ടി​ട​മു​യ​രു​ക. വ്യാ​ഴാ​ഴ്ച ചേ​ർ​ന്ന ന​ഗ​ര​സ​ഭ കൗ​ൺ​സി​ൽ യോ​ഗം നി​ർ​മാ​ണ തീ​രു​മാ​ന​മെ​ടു​ത്തു. പാ​ണ​ക്കാ​ട് എ​ല്‍.​പി സ്‌​കൂ​ളി​ന് സ​മീ​പം ഗ​താ​ഗ​ത, വൈ​ദ്യു​തി സൗ​ക​ര്യ​മു​ള്ള ഭൂ​മി​യാ​ണ് ഹൈ​ദ​ര​ലി ത​ങ്ങ​ള്‍ വി​ട്ടു​ന​ല്‍കി​യ​ത്.

അ​ര്‍ബ​ന്‍ ഹെ​ല്‍ത്ത് സെൻറ​ർ വാ​ട​ക കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്ത​നം. മ​ല​പ്പു​റം ന​ഗ​ര​സ​ഭ 2020-21 വാ​ര്‍ഷി​ക പ​ദ്ധ​തി​യി​ല്‍ തു​ക വ​ക​യി​രു​ത്തി​യി​രു​ന്നെ​ങ്കി​ലും സ്ഥ​ലം ക​ണ്ടെ​ത്താ​ത്ത​തി​നാ​ല്‍ നി​ര്‍മാ​ണം ആ​രം​ഭി​ക്കാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നി​ല്ല.

സ്ഥ​ലം കെ​ട്ടി​ട നി​ര്‍മാ​ണ​ത്തി​ന് അ​നു​യോ​ജ്യ​മാ​ണെ​ന്ന് മു​നി​സി​പ്പ​ല്‍ എ​ൻ​ജി​നീ​യ​ര്‍ റി​പ്പോ​ര്‍ട്ട് സ​മ​ര്‍പ്പി​ച്ചി​ട്ടു​ണ്ട്. സ്ഥ​ലം ര​ജി​സ്​​റ്റ​ര്‍ ചെ​യ്യു​ന്ന​തി​നു​ള്ള തു​ക അ​ഡ്വാ​ന്‍സാ​യി അ​നു​വ​ദി​ക്കാ​നും തീ​രു​മാ​നി​ച്ചു. 

Tags:    
News Summary - hyderali shihab thangal gave land; Building preparing for Panakkad Primary Health Center

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.