കാരമൂല ജനകീയ വാട്ട്​സ്​​ ആപ് കൂട്ടായ്മ നിര്‍മിച്ച സ്നേഹഭവനം 

ആമിനക്കും കുടുംബത്തിനും വീടായി; തണലേകിയത് കാരമൂല ജനകീയ വാട്ട്​സ്​​ആപ് കൂട്ടായ്മ

എടക്കര: പ്രളയത്തില്‍ വീടുള്‍പ്പെടെ സകലതും നഷ്​ടപ്പെട്ട പോത്തുകല്‍ കുറ്റിപ്പുറത്ത് ആമിനക്കും മകനും കാരമൂല ജനകീയ വാട്ട്​സ്​​ ആപ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ സ്നേഹഭവനം യാഥാര്‍ഥ്യമായി. 2019ലെ പ്രളയത്തില്‍ കിടപ്പാടം നഷ്​ടമായ നൂറുകണക്കിനാളുകളുടെ മനോവേദന മനസ്സിലാക്കിയാണ് മുക്കം കാരമൂലയിലെ ഒരു കൂട്ടം ചെറുപ്പക്കാര്‍ കാരുണ്യപ്രവര്‍ത്തനത്തിനിറങ്ങിയത്.

2019 ഡിസംബറില്‍ തന്നെ ഇവര്‍ വാട്ട്​സ്​​ആപ് ഗ്രൂപ് തയാറാക്കി. 220 പേരില്‍ നിന്നായി എട്ടര ലക്ഷം രൂപയാണ് കൂട്ടായ്മക്ക് സംഭാവനയായി ലഭിച്ചത്. ഈ പണം ഉപയോഗിച്ച് പോത്തുകല്‍-മുണ്ടേരി റോഡരികില്‍ 830 ചതുരശ്ര അടി വിസ്തീര്‍ണമുള്ള മനോഹര വീടും നിര്‍മിച്ചു.

മലപ്പുറം എസ്.ഐ ഫിലിപ് മമ്പാട് സ്നേഹഭവനം അവകാശികള്‍ക്ക് കൈമാറി. ഗ്രാമപഞ്ചായത്തംഗം സി.എച്ച്. സുലൈമാന്‍ ഹാജി അധ്യക്ഷത വഹിച്ചു. കാരമൂല ജനകീയ വാട്ട്​സ്​​ ആപ് കൂട്ടായ്മ ചെയര്‍മാന്‍ അബ്​ദു തരിപ്പയില്‍, കണ്‍വീനര്‍ ഷക്കീബ് കീലത്ത്, ട്രഷറര്‍ മുജീബ് റഹ്മാന്‍, മറ്റു ഭാരവാഹികളായ ഗഫൂര്‍ ചേപ്പാലി, സി.കെ. മുഹമ്മദ് എന്നിവര്‍ സംബന്ധിച്ചു.  

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.