‘വ​ളാ​ഞ്ചേ​രീ​സ്’ വാ​ട്‌​സ്ആ​പ്​ കൂ​ട്ടാ​യ്മ​ എ​ട​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പീ​ടി​ക​പ്പ​ടി​യി​ൽ നി​ർ​മി​ക്കു​ന്ന വീ​ടിെൻറ ക​ട്ടി​ല​വെ​പ്പ് ചടങ്ങിൽ നിന്ന്

ഓ​ട്ടോ ഡ്രൈ​വ​റു​ടെ കു​ടും​ബ​ത്തി​ന് വീ​ടൊ​രു​ക്കാ​ൻ കൂ​ട്ടാ​യ്മ

എ​ട​യൂ​ർ: ക​ഴി​ഞ്ഞ മാ​സം നി​ര്യാ​ത​നാ​യ ഓ​ട്ടോ ഡ്രൈ​വ​റു​ടെ കു​ടും​ബ​ത്തി​നാ​യി വീ​ട് നി​ർ​മാ​ണ​വു​മാ​യി 'വ​ളാ​ഞ്ചേ​രീ​സ്' വാ​ട്‌​സ്ആ​പ്​ കൂ​ട്ടാ​യ്മ. എ​ട​യൂ​ര്‍ പീ​ടി​ക​പ​ടി​യി​ലാ​ണ് വീ​ടൊ​രു​ക്കു​ന്ന​ത്. നി​ർ​മാ​ണ​ത്തി​ന് ഒ​മ്പ​ത് ല​ക്ഷ​ത്തോ​ളം രൂ​പം പ്ര​തീ​ക്ഷി​ക്കു​ന്നു. വ്യാ​പാ​രി​ക​ളു​ടെ​യും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ​യും വ്യ​ക്തി​ക​ളു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് വീ​ട് നി​ർ​മാ​ണം.

കൂ​ട്ടാ​യ്മ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ​യി​ലെ കാ​ട്ടി​പ്പ​രു​ത്തി, ഇ​രി​മ്പി​ളി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ വ​ലി​യ​കു​ന്നി​ലും നി​ർ​ധ​ന​ർ​ക്ക് വീ​ട് നി​ർ​മി​ച്ചു ന​ൽ​കി​യി​ട്ടു​ണ്ട്. മൂ​ന്നാ​മ​ത്തെ വീ​ടാ​ണ് എ​ട​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പീ​ടി​ക​പ്പ​ടി​യി​ൽ നി​ർ​മി​ക്കു​ന്ന​ത്.

നി​ര്‍മാ​ണ ക​മ്മി​റ്റി​യു​ടെ മു​ഖ്യ ര​ക്ഷാ​ധി​കാ​രി​യും വ​ളാ​ഞ്ചേ​രി ന​ഗ​ര​സ​ഭ ചെ​യ​ര്‍മാ​നു​മാ​യ അ​ഷ്‌​റ​ഫ് അ​മ്പ​ല​ത്തി​ങ്ങ​ലും, 'വ​ളാ​ഞ്ചേ​രീ​സ്' കൂ​ട്ടാ​യ്മ ചെ​യ​ര്‍മാ​നു​മാ​യ ഡോ. ​എ​ൻ.​എം. മു​ജീ​ബ് റ​ഹ്മാ​നും ചേ​ര്‍ന്ന് വീ​ടിെൻറ ക​ട്ടി​ല​വെ​പ്പ് നി​ര്‍വ​ഹി​ച്ചു. മ​ര​ണ​പ്പെ​ട്ട യു​വാ​വി​െൻറ കു​ടും​ബാം​ഗ​ങ്ങ​ൾ, എ​ട​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍, കൂ​ട്ടാ​യ്മ അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. 

Tags:    
News Summary - Help to build house for auto driver family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.