പെരുവള്ളൂരിലെ ഭക്ഷ്യശാലകളിൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നു
പെരുവള്ളൂർ: ‘ഹെൽത്തി കേരള’ ഭക്ഷ്യശാല പരിശോധനയുടെ ഭാഗമായി പെരുവള്ളൂർ ഗ്രാമപഞ്ചായത്തിലെ മൂന്ന് സ്ഥാപനങ്ങൾക്ക് ആരോഗ്യവകുപ്പ് നോട്ടീസ് നൽകി. ഉപഭോക്താക്കൾക്ക് തിളപ്പിച്ചാറിയ വെള്ളം നൽകാനുള്ള സൗകര്യം ഇല്ലാത്തതിനും വൈദ്യപരിശോധന നടത്താതെ ഭക്ഷണം കൈകാര്യം ചെയ്യുന്നതിനും ടോയ് ലെറ്റ്, വാഷ്ബേസിനുകൾ വൃത്തിഹീനമായതിനുമാണ് നോട്ടിസ് നൽകിയത്.
പ്ലാസ്റ്റിക് വസ്തുക്കൾ കത്തിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സ്ഥാപനത്തിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് സെക്രട്ടറിക്ക് ശുപാർശ ചെയ്തു. ഡോ. മുഹമ്മദ് റാസി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ലൈജു, അനുശ്രീ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി.
ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ തിളപ്പിച്ചാറിയ കുടിവെള്ളം സംഭരിച്ചുവെക്കാൻ ആവശ്യമായ പാത്രങ്ങൾ സജ്ജമാക്കണമെന്ന് ഭക്ഷ്യശാല ഉടമകൾക്ക് നിർദേശം നൽകി. ചൂടുവെള്ളത്തിൽ പച്ചവെള്ളം കലർത്തി കുടിക്കാൻ നൽകരുതെന്നും ശുചിമുറികൾ, വാഷ്ബേസിനുകൾ എന്നിവ വൃത്തിയായി കരുതണമെന്നും മെഡിക്കൽ ഓഫിസർ നിർദേശം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.