‘മാധ്യമ’വും കള്ളിയത്ത് ടി.എം.ടിയും സംയുക്തമായി സംഘടിപ്പിച്ച ഫുട്ബാൾ കാരവന്റെ അവസാന ദിനത്തിൽ പയ്യനാട് സ്റ്റേഡിയം പരിസരത്ത് നടന്ന ഷൂട്ടൗട്ട് മത്സരം സബ് ഇൻസ്പെക്ടർ സിജിൽ ഉദ്ഘാടനം ചെയ്യുന്നു
മലപ്പുറം: കാൽപ്പന്തിന്റെ ഹൃദയ ഭൂമിയായ മലപ്പുറത്തിന്റെ വിരിമാറിൽ ഒട്ടനേകം പന്താട്ട പോരാട്ടങ്ങൾക്ക് സാക്ഷിയായ പയ്യനാട് സ്റ്റേഡിയത്തിന്റെ കളി മുറ്റത്താണ് ഇന്നലെ ഫുട്ബോൾ കാരവൻ അരങ്ങേറിയത്. കള്ളിയത്ത് ടി.എം.ടിയുമായി ചേർന്ന് മാധ്യമം സ്പോർട്സ് നടത്തിയ ഫുട്ബാൾ കാരവൻറെ അവസാന ദിനം ആരാധക പിന്തുണ കൊണ്ട് ചരിത്രത്തിൽ ഇടം പിടിച്ചു.
പയ്യനാട് സ്റ്റേഡിയം പരിസരത്ത് നടന്ന ഷൂട്ടൗട്ട് മത്സരം സബ് ഇൻസ്പെക്ടർ സിജിൽ ഉദ്ഘാടനം ചെയ്തു. മലപ്പുറം ഫുട്ബാൾ ക്ലബിന്റെ കളി കാണാൻ സ്റ്റേഡിയത്തിലെത്തിയ നിരവധി പേർ കാരവനിൽ ഭാഗവാക്കായി. എം.എഫ്.സിയുടെ ആരാധക കൂട്ടായ്മയായ അൾട്രാസിന്റെ അംഗങ്ങളും കാരവനെ വർണാഭമാക്കി.
1)ഫുട്ബാൾ കാരവന്റെ അവസാന ദിനത്തിൽ പയ്യനാട് സ്റ്റേഡിയം പരിസരത്ത് നടന്ന ഷൂട്ടൗട്ട് മത്സരത്തിൽ ഗോൾ നേടിയവരുടെ ആഹ്ലാദം 2)ഫുട്ബാൾ കാരവന്റെ ഭാഗമായി പയ്യനാട് സ്റ്റേഡിയം പരിസരത്ത് നടന്ന ഷൂട്ടൗട്ട് മത്സരത്തിൽ കനത്ത മഴ വകവെക്കാതെ പങ്കെടുക്കുന്ന കുടുംബം
മലപ്പുറം ജില്ലയുടെ ഫുട്ബകൾ തലസ്ഥാനമായ അരീക്കോടുനിന്നും ചാലിയാറിന്റെ ഓളങ്ങളെ സാക്ഷിയാക്കി പ്രയാണം ആരംഭിച്ച ക്യാരവൻ ഏഴു ദിവസത്തെ ഊഷ്മളമായ വരവേൽപ്പുകൾ ഏറ്റുവാങ്ങി ഇന്നലെയുടെ സായംസന്ധ്യയെ സാക്ഷിയാക്കി പയ്യനാട് പരിസമാപ്തി കുറിച്ചു.
മികച്ച ജനപങ്കാളിത്തമാണ് ഓരോ ഇടങ്ങളിലും കാരവന് ലഭിച്ചത്. വിവിധ കലാലയങ്ങളിലും നാട്ടിട വഴികളിലും കാരവൻ ഫുട്ബാൾ വസന്തം തീർത്തു. ഷൂട്ടൗട്ട്, ക്വിസ്, ജഗ്ലിങ് തുടങ്ങിയ മത്സരങ്ങളും കായികതാരങ്ങളെ ആദരിക്കൽ, ഫുട്ബാൾ വിശകലനങ്ങൾ, പഴയ കളിക്കാരുടെ ഓർമകൾ, തുടങ്ങിയ വ്യത്യസ്ത പരിപാടികളും നടന്നു. മത്സരത്തിൽ വിജയികളായവർക്ക് കൈനിറയെ സമ്മാനങ്ങളും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.