കൊവിഡ് മുക്തയായ ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് ഇരട്ടകുട്ടികൾ മരിച്ചെന്ന് പരാതി. മലപ്പുറം കിഴിശ്ശേരി എൻ.സി ഷരീഫ് സഹല ദമ്പതികളുടെ കുട്ടികളാണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ മരണപ്പെട്ടത്. കൊവിഡ് പോസിറ്റീവ് ആയിരുന്ന സഹലക്ക് 15ന് നെഗറ്റീവ് ആയിരുന്നു. പ്രസവവേദന വന്നതോടെ ശനിയാഴ്ച്ച പുലർച്ചെ 4.30ന് മഞ്ചേരി മെഡിക്കൽ കോളേജിലേക്കാണ് യുവതി പോയത്. എന്നാൽ മെഡിക്കൽ കോളജിൽ നിന്ന് മടക്കുകയായിരുന്നു. തുടർന്ന് വിവിധ സ്വകാര്യ ആശുപത്രികളെ സമീപിച്ചെങ്കിലും അവരും കൈയ്യൊഴിഞ്ഞു. മഞ്ചേരി മെഡിക്കൽ കോളജ് മടക്കി അയച്ചതിനാൽ രാവിലെ 11 ഓടെ മഞ്ചേരിയിൽ നിന്ന് കോഴിക്കോട് കോട്ടപറമ്പ് മാതൃശിശു ആശുപത്രിയിലേക്കു റഫർ ചെയ്തു. ഉച്ചയോടെ കോട്ടപറമ്പ് ഗവ. ആശുപത്രിയിലെത്തിയെങ്കിലും ഒ.പി സമയം കഴിഞ്ഞെന്ന് പറഞ്ഞ് അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയെ ബന്ധപ്പെട്ടെങ്കിലും ചികിത്സ അനുവദിച്ചില്ല. മുക്കം കെ.എം.സി.ടി മെഡിക്കൽ കോളജിൽ നിന്ന് ആൻറിജൻ പരിശോധന നടത്തിയ ശേഷം നെഗറ്റീവ് ഫലവുമായി ശനിയാഴ്ച വൈകീട്ട് ആറരയോടെ കോഴിക്കോട് മെഡിക്കൽ കോളജിൽ പ്രവേശിപ്പിക്കുകയായിരുന്നു. കെ.എം.സി.ടിയിൽ നടത്തിയ സ്‌കാനിങ്ങിൽ കുഞ്ഞുങ്ങൾക്ക് മിടിപ്പില്ലെന്ന് വ്യക്തമായിരുന്നു. ഞായറാഴ്ച മലപ്പുറം ഡി.എം.ഒ ഡോ. സക്കീന ആരോഗ്യമന്ത്രി കെ.കെ ശൈലജയെ ബന്ധപ്പെട്ടു. തുടർന്ന് ചികിത്സ ലഭ്യമാക്കാൻ നിർദേശം നൽകുകയുംചെയ്തു. ഇതുപ്രകാരം മെഡിക്കൽ കോളജിൽ അഡ്മിറ്റാക്കി ഇന്നലെ വൈകീട്ടോടെ ശസ്ത്രക്രിയ വഴി കുഞ്ഞുങ്ങളെ പുറത്തെടുക്കുകയായിരുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.