കോട്ടക്കൽ: ഫുട്ബാൾ പ്രേമികൾക്ക് ആവേശം നിറച്ച് അസോസിയേഷൻ ഫോർ ഫുട്ബാൾ ഡെവലപ്മെൻറ് മലപ്പുറം ബേബി ലീഗ് സോണിന് എടരിക്കോട് പ്ലേ ടർഫിൽ തുടക്കമായി. ജില്ലയെ നാല് സോണുകളായി തിരിച്ച് സോണുകളെ നാല് ടീമുകൾ വീതമുള്ള രണ്ട് പൂളുകളാക്കി ഹോം ആൻഡ് എവേ രീതിയിലാണ് ടൂർണമെൻറ് സംഘടിപ്പിക്കുന്നത്.
ആറുമാസം നീളുന്ന മത്സരത്തിൽ 1500ഓളം കുട്ടികൾ ബൂട്ട് കെട്ടും. ഇന്ത്യയിൽ തന്നെ ആദ്യമായാണ് 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഈ രീതിയിൽ ടൂർണമെൻറ് നടക്കുന്നത്. സാക് കൊടിഞ്ഞിയും ജി സ്റ്റാർ മൂന്നിയൂരും ഇ.എസ്.ഇ എടരിക്കോടും എ.എഫ്.സി എ.ആർ. നഗറും ആയിരുന്നു ആദ്യ മത്സരത്തിൽ ഏറ്റുമുട്ടിയത്. എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മണമ്മൽ ജലീൽ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻറ് ആബിദ തൈക്കാടൻ അധ്യക്ഷത വഹിച്ചു. സിറാജുദ്ദീൻ ചിമ്മിളി ഉപഹാരസമാർപ്പണം നടത്തി. പ്രസിഡൻറ് സെതുമാധവൻ, ശശിധരൻ കുന്നത്തേരി, കെ.വി. നിഷാദ്, സുധീഷ് പള്ളിപ്പുറത്ത് എന്നിവർ സംസാരിച്ചു. ജില്ല പ്രസിഡൻറ് റഷീദ് നീലങ്ങത്ത് സ്വാഗതവും റഫീഖ് പൊക്കാട്ട് നന്ദിയും പറഞ്ഞു.
മലപ്പുറം ബേബി ലീഗ് സോൺ ടൂർണമെൻറ് എടരിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മണമ്മൽ ജലീൽ ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.