മലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാൻ അഞ്ച് ദിവസം ബാക്കിനിൽക്കെ ഇതുവരെ സംസ്ഥാന പദ്ധതി വിഹിതം 100 ശതമാനം തുക ചെലവഴിച്ചത് 10 സർക്കാർ വകുപ്പുമാത്രം. കെ.എസ്.ഇ.ബി വണ്ടൂർ, പൊന്നാനി, തിരൂരങ്ങാടി, നിലമ്പൂർ ഡിവിഷനുകൾ, ജല വകുപ്പ് േപ്രാജക്ട് ഡിവിഷൻ, ജല വകുപ്പ് എടപ്പാൾ ഡിവിഷൻ, വൻകിട ജലസേചന വകുപ്പ്, വനം വകുപ്പ് നോർത്ത് ഡിവിഷൻ, സഹകരണ ജോയന്റ് രജിസ്ട്രാർ, പി.ഡബ്ല്യു.ഡി ദേശീയപാത എന്നിവയാണ് 100 ശതമാനമാക്കിയത്. കേന്ദ്ര സഹായ പദ്ധതിയിൽ മൃഗസംരക്ഷണ വകുപ്പ്, വനം വകുപ്പ് നോർത്ത് ഡിവിഷൻ നിലമ്പൂർ, ജലവകുപ്പ് എടപ്പാൾ പി.എച്ച് ഡിവിഷൻ എന്നിവയാണ് 100 ശതമാനം പൂർത്തിയാക്കിയത്.
പഞ്ചായത്ത് ഉപഡയറക്ടർ, കെ.എസ്.ഇ.ബി മഞ്ചേരി-കൊണ്ടോട്ടി-പെരിന്തൽമണ്ണ-തിരൂർ, തൊഴിൽ വകുപ്പ്, ചെറുകിട ജലസേചനം, വനം വകുപ്പ് സൗത്ത് ഡിവിഷൻ നിലമ്പൂർ, ജല വകുപ്പ് മലപ്പുറം ഡിവിഷൻ, പി.ഡബ്ല്യു.ഡി കെട്ടിടം എന്നിവ 99 ശതമാനം പിന്നിട്ടു. 98 ശതമാനവുമായി സാമൂഹിക വനവത്കരണ വിഭാഗമുണ്ട്. കോട്ടക്കൽ ആയുർവേദ കോളജാണ് ഏറ്റവും പിറകിൽ. 33 ശതമാനം മാത്രമാണ് ആകെ തുക ചെലവഴിച്ചത്. 54.20 ശതമാനവുമായി ഖാദി വില്ലേജ് വ്യവസായമാണ് തൊട്ടുമുകളിലുള്ളത്. ഭൂജല വകുപ്പ് 60.05 ശതമാനമാണ് ആകെ ചെലവഴിച്ചത്.
കൃഷി 61.73, ഐ.എസ്.എം (മെഡിക്കൽ ഓഫിസർ) 65.07, എംപ്ലോയ്മെന്റ് ഓഫിസർ 66.46, കുടുംബശ്രീ മിഷൻ 67.05, സാമ്പത്തിക സ്ഥിതിവിവരക്കണക്ക് 69.36, ക്ഷീര വികസനം 70.48, മൃഗസംരക്ഷണം 72.66, വനിത-ശിശുവികസനം 74.52, കയർ 75.47, വിദ്യാഭ്യാസം 77.56, ആരോഗ്യം 82.07, സാമൂഹിക നീതി 83.35, സൂപ്രണ്ട് (ആയുർവേദ ഗവേഷണം) 84.46, മെഡിക്കൽ കോളജ് 85.86, ഡയറ്റ് തിരൂർ 86.78, ഹോമിയോ 87.61, മണ്ണ് സംരക്ഷണം 89.86, ഐ.ടി.ഡി.പി 94.20, എസ്.സി 94.91 എന്നിവങ്ങനെയാണ് സംസ്ഥാനതല പദ്ധതി വിനിയോഗം.
നിലവിൽ വകുപ്പുകൾക്ക് 10 ലക്ഷത്തിന് മുകളിൽ വരുന്ന ബില്ലുകൾ മാറാൻ ട്രഷറിയിൽ നിയന്ത്രണമുണ്ട്. വിനിയോഗം 90 ശതമാനത്തിന് താഴെ വരുന്ന വകുപ്പുകൾക്ക് നിയന്ത്രണം വരുന്ന ദിവസങ്ങളിൽ പ്രയാസം സൃഷ്ടിക്കും. കേന്ദ്ര, സംസ്ഥാന പദ്ധതികളിലായി ജില്ലയിൽ ആകെ 93.84 ശതമാനം തുക വിനിയോഗിച്ചിട്ടുണ്ട്. സംസ്ഥാന വിഹിതത്തിൽ 88.98, കേന്ദ്ര വിഹിതത്തിൽ 93.29, മറ്റ് കേന്ദ്ര വിഹിതങ്ങളിലായി 96.63 ശതമാനവും തുക ചെലവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.