കോട്ടപ്പടിയിൽ കാറിന് മുകളിൽ വൈദ്യുത തൂൺ വീണ നിലയിൽ
Posted On
date_range Updated On
date_range നിർത്തിയിട്ട കാറിൽ വൈദ്യുത തൂൺ വീണു
മലപ്പുറം: കോട്ടപ്പടിയിൽ നിർത്തിയിട്ട കാറിൽ വൈദ്യുത തൂൺ വീണു. കോഴിക്കോട്-പാലക്കാട് ദേശീയപാതയുടെ കുറുകെയുള്ള വൈദ്യുത ലൈൻ ലോറിയിൽ കുരുങ്ങിയതിനെ തുടർന്ന് തൂൺ കാറിന് മുകളിലേക്ക് മറിയുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി 10.30 മണിയോടെയാണ് സംഭവം. വാഹനം ഭാഗികമായി തകർന്നു. കാറുടമയും കുടുംബവും അടുത്തുള്ള കടയിലേക്ക് പോയിരുന്നു. ഈ സമയത്ത് രണ്ട് കുട്ടികൾ കാറിലുണ്ടായിരുന്നു.
വൈദ്യുതി പ്രവഹിച്ചിരുന്നു. നാട്ടുകാരുടെ സമയോചിത ഇടപെടൽ ദുരന്തം ഒഴിവാക്കി. മലപ്പുറം അഗ്നിരക്ഷാസേന സ്ഥലത്തെത്തി തൂൺ മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.