പ്രതീകാത്മക ചിത്രം
തെരഞ്ഞെടുപ്പ് പരിശോധന; പിടിച്ചെടുത്തത് 5.44 കോടി രൂപയും 227 ഗ്രാം സ്വര്‍ണവും
മലപ്പുറം: പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ പൊലീസും വിവിധ സ്ക്വാഡുകളും പിടിച്ചെടുത്തത് 5,44,60,000 രൂപയും 227 ഗ്രാം സ്വര്‍ണവും. ഫ്ലയിങ് സ്ക്വാഡ്, സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം, പൊലീസ് എന്നിവര്‍ മാര്‍ച്ച് 29 വരെ നടത്തിയ വാഹന പരിശോധനയിലാണിത്.
ഫ്ലയിങ് സ്ക്വാഡ് 15,81,500 രൂപയും സ്റ്റാറ്റിക് സര്‍വൈലന്‍സ് 25,11,500 രൂപയുമാണ് പിടിച്ചെടുത്തത്. 5,03,67,000 രൂപ പൊലീസും പിടിച്ചെടുത്തു. പൊലീസ് പരിശോധനയിലാണ് 227 ഗ്രാം സ്വര്‍ണവും പിടികൂടിയത്.
മതിയായ രേഖകളില്ലാതെ വാഹനത്തില്‍ കൊണ്ടുപോകുകയായിരുന്ന പണവും സ്വര്‍ണവുമാണ് പിടിച്ചെടുത്തതെന്ന് ഇലക്ഷന് എക്സ്പെൻറീച്ചര് മോണിറ്ററിങ് മെക്കാനിസം നോഡല്‍ ഓഫിസറും സീനിയര്‍ ഫിനാന്‍സ് ഓഫിസറുമായ എന്‍. സന്തോഷ്കുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.