കൊളത്തൂർ: വെങ്ങാട് മൂർക്കനാട് റോഡിലെ ഷാപ്പിൽ പട്ടാപ്പകൽ കയറി ഷാപ്പുടമയുടെ സ്വർണമാലയും മൊബൈൽ ഫോണും കവർന്നു. കഴിഞ്ഞ ദിവസം ഉച്ചക്ക് 12.45ഓടെയാണ് സംഭവം. രണ്ടു പേർ ഷാപ്പിലെത്തി കള്ള് കുടിച്ചശേഷം പണം നൽകാനെന്ന ഭാവത്തിൽ എഴുന്നേറ്റു. ഇതിൽ ഒരാൾ ഷാപ്പിലെ കറിവെപ്പുകാരനെ അടുക്കളയിൽ പൂട്ടിയിട്ടു. മറ്റേയാൾ ഷാപ്പുടമ ചോലക്കുഴിയിൽ വീട്ടിൽ ദാമോദരന്റെ കഴുത്തിലെ ഏകദേശം എട്ടു പവൻ വരുന്ന സ്വർണമാല പൊട്ടിച്ചെടുത്തു.
മാല പിടിച്ചുപറിക്കുന്നത് തടയാൻ ശ്രമിച്ച ദാമോദരനെ പ്രതികൾ തള്ളിയിട്ടതിനെ തുടർന്ന് പരിക്കേറ്റു. തുടർന്ന് മേശപ്പുറത്തുണ്ടായിരുന്ന ഏകദേശം 10,000 രൂപ വിലവരുന്ന മൊബൈൽ ഫോണും കവർന്ന് പ്രതികൾ കടന്നുകളഞ്ഞു.
ഏകദേശം 8.10 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി പരാതിയിൽ പറയുന്നു. സംഭവത്തിൽ ഒരാളെ തിരിച്ചറിഞ്ഞതായും മറ്റൊരാൾ അജ്ഞാതനാണെന്നും അന്വേഷണമാരംഭിച്ചതായും കൊളത്തൂർ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.