വെള്ളിയാഴ്ച രാത്രി ഏറെ വൈകിയും പ്രവർത്തിക്കുന്ന ജില്ല ട്രഷറി ഓഫിസ്
മലപ്പുറം: സാമ്പത്തിക വർഷത്തിന്‍റെ അവസാന ദിനമായ വെള്ളിയാഴ്ച ജില്ല ട്രഷറി ഓഫിസ് അർധരാത്രി 12 വരെ പ്രവർത്തിച്ചു. പത്ത് ലക്ഷത്തിന് താഴെയുള്ള സർക്കാർ വകുപ്പുകളുടെ ബില്ലുകളും തദ്ദേശ സ്വയംഭരണ സ്ഥാപന വകുപ്പുകളുടെ വന്ന എല്ലാ ബില്ലുകളും പാസാക്കി.
ബില്ലുകൾ പാസാക്കുന്നതിന്‍റെ ഭാഗമായി ജീവനക്കാർ എല്ലാവരും ഓഫിസിലെത്തിയിരുന്നു. സാങ്കേതിക പ്രശ്നം കാരണം കഴിഞ്ഞ രണ്ടുദിവസമായി തദ്ദേശ സ്ഥാപന വകുപ്പുകളുടെ ബില്ലുകൾ പാസാക്കാൻ തടസ്സം നേരിട്ടിരുന്നു.
എന്നാൽ അവയെല്ലാം അടിയന്തരമായി പരിഹരിച്ചെന്നും വന്ന എല്ലാ ബില്ലുകളും പാസാക്കിയെന്നും ജില്ല ട്രഷറി ഓഫിസർ കെ.ജി. പ്രവീൺ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.