കാറ്റിലും മഴയിലും മാറാടി കോൾ പടവിലെ നെല്ല് നിലം പതിച്ചപ്പോൾ
മാറഞ്ചേരി: വേനൽ മഴയിലും കാറ്റിലും കൊയ്തെടുക്കാറായ പുഞ്ച കൃഷിക്ക് നാശനഷ്ടം. മാറഞ്ചേരി മാറാടി കോൾ പടവിലെ 10 ഏക്കർ സ്ഥലത്തെ വിളവെടുക്കാറായ നെല്ലാണ് മഴയിൽ നശിച്ചത്. ഹംസ ചെറവല്ലൂർ, ഷെമീർ വടമുക്ക്, ഫൗസിയ എന്നിവരുടെയാണ് ഈ കൃഷി.
135 ദിവസം മൂപ്പുള്ള കൊയ്തെടുക്കാൻ പാകത്തിലുള്ള നെല്ല് കാറ്റിൽ പാടെ നിലം പതിച്ചു. പറമ്പിനോട് ചേർന്നുള്ള ഭാഗങ്ങളിലാണ് കൂടുതൽ നാശമുണ്ടായത്. മഴ തുടർന്നാൽ നെല്ല് കൊയ്തെടുക്കാൻ കഴിയാത്ത സ്ഥിതിയിലാകും. മഴ പെയ്താൽ കൊയ്ത്ത് ചെലവും വർധിക്കും. പാടത്ത് വെള്ളം കെട്ടി നിൽക്കുന്ന സാഹചര്യത്തിൽ ട്രാക്ടർ ഇറങ്ങുന്നതും പ്രയാസമാകും. ഉമ നെൽവിത്താണ് കർഷകർ ഈ പാടത്ത് ഇറക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.