തവനൂരിൽ സി.പി.എം നേതാവിനെ സ്ഥാനാർഥിയാക്കി യു.ഡി.എഫ്

തവനൂർ: തെരഞ്ഞെടുപ്പായിട്ടും തവനൂർ കോൺഗ്രസിലെ ഗ്രൂപ് പോര് നേതൃത്വത്തിന് തലവേദനയാകുന്നു. കഴിഞ്ഞ ദിവസം ചേർന്ന ഐ ഗ്രൂപ് യോഗം മനഃസാക്ഷി വോട്ട് ചെയ്യാൻ തീരുമാനിച്ചു. പല വാർഡുകളിലും ഇടതുപക്ഷ സ്ഥാനാർഥിക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതായാണ് സൂചന.

അതേസമയം, അഞ്ചാം വാർഡ് കടകശ്ശേരിയിൽ സി.പി.എം നേതാവും നേരത്തെ പഞ്ചായത്ത്​ അംഗവുമായിരുന്ന ചന്ദ്രനെ സ്ഥാനാർഥി പ്രഖ്യാപിച്ചിരിക്കുകയാണ് യു.ഡി.എഫ് നേതൃത്വം. ഇതിന് പകരമായി കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻറ് ഹസ്സനെ സി.പി.എം 19ാം വാർഡ് മാട്ടത്ത് ഇടതു സ്വതന്ത്ര സ്ഥാനാർഥിയാക്കി മത്സര രംഗത്തിറക്കി.

19 ാം വാർഡ്​ കാലങ്ങളോളം മുസ്​ലിം ലീഗി‍െൻറ കോട്ടയാണ്. വർഷങ്ങളായി വാർഡ് ലീഗിന് കൊടുക്കുന്നതിൽ പ്രതിഷേധിച്ചാണ് ഹസ്സൻ കോൺഗ്രസ് വിട്ടത്. എന്നാൽ, മുന്നണി തിരുമാനപ്രകാരം 19 ാം വാർഡിൽ മുസ്​ലിം ലീഗാണ് മത്സരിക്കുന്നത്. ഇത് വിട്ടുകിട്ടാൻ ശ്രമിച്ചാൽ മുന്നണിയിൽ പ്രശ്നങ്ങളുണ്ടാക്കുമെന്നാണ് കോൺഗ്രസ് നേതൃത്വം പറയുന്നത്.

യു.ഡി.എഫ് ഔദ്യോഗികമായി സ്ഥാനാർഥികളെ പ്രഖ്യാപിച്ചു. തവനൂർ യു.ഡി.എഫ് സ്ഥാനാർഥികൾ:

വാർഡ് 1 ശരണ്യ രജീഷ് (ഐ.യു.എം.എൽ സ്വതന്ത്ര) , 2: വി.സി. ശംസുദ്ദീൻ (ഐ.യു.എം.എൽ) ,3 വിബിലി ദിലീപ് (ഐ.എൻ.സി), 4 രാധ സുരേഷ് (ഐ.യു.എം.എൽ), 5 കെ.പി. ചന്ദ്രൻ (യു.ഡി.എഫ് സ്വതന്ത്രൻ) , 6 കെ.വി പത്മജ (ഐ.എൻ.സി), 7 പ്രവിജ മഹേഷ് (ഐ.എൻ.സി), 8 സിന്ധു ബാലൻ (ഐ.യു.എം.എൽ), 9 ഷഹന ഫൈസൽ (ഐ.യു.എം.എൽ) 10 സി.എം. മുഹമ്മദ് (ഐ.യു.എം.എൽ), 11 കെ.പി. തങ്കമണി (ഐ.എൻ.സി) 12 വി.വി. അബ്​ദുല്ല (ഐ.യു.എം.എൽ), 13 എം. ബാലകൃഷ്​ണൻ (ഐ.എൻ.സി) 14 മുഹമ്മദ് എന്ന മാനു (ഐ.എൻ.സി), 15 ബിന്ദു (ഐ.യു.എം.എൽ), 16 ലളിത പ്രഭാകരൻ (ഐ.എൻ.സി), 17: സി. സുനിത (ഐ.എൻ.സി) 18 അബൂബക്ക൪ എന്ന മണി (ഐ.എൻ.സി), 19 എ. അബ്​ദുല്ല (ഐ.യു.എം.എൽ ).

Tags:    
News Summary - CPM leader became UDF candidate in thavanur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.