മലപ്പുറം: ജില്ലയില്‍ കോവിഡ് പ്രതിദിന രോഗികളുടെ എണ്ണം 4000ത്തിന് മുകളില്‍ തുടരുന്നു. ബുധനാഴ്ച 4166 പേര്‍കൂടി വൈറസ് ബാധിതരായതായി.
33.41 ശതമാനമാണ് ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ രോഗബാധിതരാകുന്നവര്‍ വര്‍ധിക്കുന്ന സ്ഥിതിയില്‍ മാറ്റമില്ല. ഇത്തരത്തില്‍ 3932 പേര്‍ക്കാണ് ബുധനാഴ്ച രോഗബാധ സ്ഥിരീകരിച്ചത്.
ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്കും വൈറസ് ബാധ കണ്ടെത്തി. 218 പേര്‍ക്ക് വൈറസ് ബാധയുണ്ടായതിെൻറ ഉറവിടം കണ്ടെത്താനായിട്ടില്ല. വിദേശ രാജ്യങ്ങളില്‍നിന്ന് തിരിച്ചെത്തിയ എട്ടുപേര്‍ക്കും ഇതര സംസ്ഥാനങ്ങളില്‍നിന്ന് എത്തിയ ഏഴുപേര്‍ക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
2711 പേരാണ് ബുധനാഴ്ച രോഗമുക്തരായത്.
62,063 പേർ ഇപ്പോള്‍ നിരീക്ഷണത്തില്‍ കഴിയുന്നു. 42,982 പേര് വിവിധ ചികിത്സ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്.
കോവിഡ് പ്രത്യേക ചികിത്സ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 1001 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകളില്‍ 213 പേരും 252 പേര് കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്മെൻറ് സെൻററുകളിലുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.