കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്കിലുണ്ടായ തകരാര്‍
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല സ്റ്റേഡിയത്തിലെ സിന്തറ്റിക് ട്രാക്ക് തകരുന്നു. തുടര്‍ച്ചയായ ഉപയോഗം കാരണം ട്രാക്കിന്റെ പല ഭാഗങ്ങളിലും സിന്തറ്റിക് ടര്‍ഫ് അടര്‍ന്നു. ചില ഭാഗങ്ങളില്‍ കുഴികളുമുണ്ടായിട്ടുണ്ട്.
400 മീറ്ററില്‍ 10 ലൈനുകളിലാണ് സിന്തറ്റിക് ട്രാക്ക്. യുവജന കായിക മന്ത്രാലയം അനുവദിച്ച 5.5 കോടി രൂപ വിനിയോഗിച്ച് 2016 ഓടെയാണ് സിന്തറ്റിക് സ്റ്റേഡിയം യാഥാർഥ്യമാക്കിയത്. 2013 ഡിസംബറില്‍ പ്രവൃത്തി തുടങ്ങി 2016 ഓടെ പൂര്‍ത്തിയാക്കുകയായിരുന്നു. ജര്‍മന്‍ സാങ്കേതിക വിദ്യയില്‍ പോളിട്ടാന് എന്ന കമ്പനിയാണ് ട്രാക്ക് ഒരുക്കിയത്. ബ്രിട്ടീഷ് കമ്പനിയായ ട്രാക്ക് ടെക് മാര്‍ക്കിങും നടത്തി. ഇതിനുശേഷം 13ാമത് ദേശീയ യൂത്ത് അത്ലറ്റിക് മീറ്റ് അടക്കം ചെറുതും വലുതുമായ ഒട്ടേറെ മീറ്റുകളാണ് സര്‍വകലാശാല സ്റ്റേഡിയത്തില്‍
നടന്നത്. സ്റ്റേഡിയം പരിപാലിക്കാന്‍ പ്രത്യേക ജീവനക്കാരുണ്ടെങ്കിലും നിരന്തര ഉപയോഗം കാരണം സിന്തറ്റിക് ടര്ഫിന് കേടുപാട് സംഭവിക്കുകയായിരുന്നു. ട്രാക്കില്‍ വളവുള്ള ഭാഗങ്ങളിലാണ് നിലവില്‍ കേടുപാടുകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.