മലപ്പുറം: കോട്ടക്കുന്നിനു സമീപം പൊതുറോഡിലെ ഇരിപ്പിടത്തിൽ സംസാരിക്കുകയായിരുന്ന യുവാക്കളെ മദ്യപിച്ചെത്തിയ സംഘം അകാരണമായി മർദിച്ചതായി പരാതി. ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം. റോഡിന് വശംചേർന്ന് വാഹനം നിർത്തിയിട്ട് ഇരുന്ന് സംസാരിക്കുമ്പോൾ മദ്യപിച്ചെത്തിയ മൂന്നംഘ സഘം ഹെൽമെറ്റ് കൊണ്ടടക്കം അടിച്ചെന്നാണ് പരാതി.
മർദനത്തിൽ പരിക്കേറ്റ് രണ്ട് യുവാക്കൾ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. മർദനമേറ്റ് യുവാക്കളുടെ സുഹൃത്തുക്കളും ബന്ധുക്കളും ആക്രമിച്ചവരെ തേടി മലപ്പുറം ടൗൺഹാളിൽ എത്തിയപ്പോൾ വീണ്ടും സംഘർഷത്തിലേക്ക് നീങ്ങുന്ന സ്ഥിതി വന്നു.
പ്രശ്നം സംസാരിച്ച് ഒത്തു തീർപ്പാക്കുന്നതിനിടെ ഇരു വിഭാഗങ്ങളായി തിരിഞ്ഞ് ടൗൺഹാൾ പരിസരത്ത് ഏറെ നേരം സംഘർഷ സാധ്യതയുണ്ടായി. പിന്നീട് മലപ്പുറം പൊലീസെത്തിയാണ് യുവാക്കളെ പിന്തിരിപ്പിച്ചത്. മദ്യപ സംഘം യുവാക്കളെ മർദിക്കുന്ന ദൃശ്യങ്ങൾ സമീപത്തുള്ളവർ പകർത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.