Posted On
date_range Updated On
date_range തിമിര ശസ്ത്രക്രിയക്കിടെ കാഴ്ച നഷ്ടമായെന്ന് പരാതി
മലപ്പുറം: തിമിര ശസ്ത്രക്രിയക്ക് വിധേയനായ ആളുടെ കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെട്ടതായി പരാതി. വെട്ടിച്ചിറ സ്വദേശി കരിങ്കപ്പാറ അബ്ദുൽ ഖാദറിനാണ് തിമിര ശസ്ത്രക്രിയക്കിടെ കാഴ്ച നഷ്ടമായത്. പെരിന്തല്‍മണ്ണയിൽ തനിക്ക് കൂടി ഓഹരി പങ്കാളിത്തമുള്ള ആശുപത്രിയിൽ 2021 ഫെബ്രുവരി 11നാണ് ശസ്ത്രക്രിയ നടത്തിയതെന്ന് ഖാദർ മലപ്പുറത്ത് വാർത്തസമ്മേളനത്തിൽ പറഞ്ഞു. അടുത്ത ആഴ്ച പരിശോധനക്കായി വന്നപ്പോള്‍ ഒരു ശസ്ത്രക്രിയ കൂടി അടിയന്തരമായി നടത്തമെന്ന് ആശുപത്രി അധികൃതര്‍ അറിയിക്കുകയും ശേഷം ശസ്ത്രക്രിയ ചെയ്ത കണ്ണിന്‍റെ കാഴ്ച നഷ്ടമായെന്നും ഖാദർ പറഞ്ഞു. വിഷയത്തിൽ മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയെങ്കിലും തുടർനടപടികൾ ഉണ്ടായില്ല. ആശുപത്രി നഷ്ടപരിഹാരം നൽകണമെന്നും ഖാദർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.