മലപ്പുറം: ജോലിക്കായി താലൂക് ഓഫീസിലേക്ക് വരുന്ന ജീവനക്കാരിയെ യാത്രയാക്കാനെത്തിയ ഭർത്താവിനെ പൊലീസ് മർദ്ദിച്ചതായി പരാതി. തിരൂരങ്ങാടി താലൂക്ക് ഓഫീസിലെ ടൈപ്പിസ്റ്റ് പരപ്പനങ്ങാടി അയ്യപ്പൻകാവ് സ്വദേശി ലേഖയുടെ ഭർത്താവ് പ്രമോദിനാണ് മർദനമേറ്റത്. രാവിലെ ഒമ്പതരക്ക് ആണ് സംഭവം.
വള്ളിക്കുന്ന് ഭാഗത്തുള്ള മറ്റു ജീവനക്കാരുടെ വാഹനത്തിലാണ് ലേഖ ഓഫീസിലേക്ക് പോയിരുന്നത്. ഇട റോഡ് അടച്ചതിനാലും റോഡ് വിജനമായതിനാലും മെയിൻ റോഡിലേക്ക് എത്തിക്കാൻ ഭർത്താവ് കൂടെ പോയതായിരുന്നു. ലേഖ പോയ ശേഷം പ്രമോദ് തിരിച്ചു വരുന്നതിനിടെ പരപ്പനങ്ങാടി എസ് എച്ച് ഒ ഹണി കെ.ദാസ് വാഹനത്തിലെത്തി മർദിക്കുകയും ഫോണ് പിടിച്ചു വാങ്ങുകയും ചെയ്തതായി പ്രമോദ് പറഞ്ഞു.
പ്രമോദ് താലൂക് ആശുപത്രിയിൽ ചികിത്സ തേടി. സംഭവം അറിഞ്ഞു സ്റ്റേഷനിൽ എത്തിയ ഡെപ്യൂട്ടി തഹസിൽദാരോടും മോശമായി പെരുമാറിയതായി ഇവർ പറഞ്ഞു.
സംഭവത്തിൽ എസ്.പിയോട് കലക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.