കരിപ്പൂര്‍ മസ്ജിദുന്നൂറില്‍ നടന്ന ക്രിസ്മസ് സൗഹൃദ സംഗമത്തില്‍ ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് സംസാരിക്കുന്നു
കരിപ്പൂര്‍ മസ്ജിദുന്നൂറില്‍ ക്രിസ്മസ് സൗഹൃദ സംഗമം
കൊണ്ടോട്ടി: സൗഹൃദം പുതുക്കുന്നതിനും ക്രിസ്മസ്-പുതുവര്‍ഷ സന്ദേശം കൈമാറുന്നതിനും ജാതി-മതഭേദമന്യേ അവര്‍ കരിപ്പൂര്‍ മസ്ജിദുന്നൂറില്‍ ഒത്തുചേര്‍ന്നു. വിശേഷദിവസങ്ങളിലെല്ലാം എല്ലാ ജാതി-മത വിഭാഗങ്ങളിലുംപെട്ട നാട്ടുകാര്‍ പള്ളി അങ്കണത്തില്‍ ഒത്തുചേരാറുണ്ടെങ്കിലും പള്ളിക്കുള്ളില്‍ ആദ്യമായാണ് അവര്‍ ഒത്തൊരുമിച്ചത്.
ജമാഅത്തെ ഇസ്ലാമി അസി. അമീര്‍ ശൈഖ് മുഹമ്മദ് കാരകുന്ന് മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. മതങ്ങളുടെ കൂടിച്ചേരലുകളും മാനവിക സംഗമങ്ങളും സാമ്രാജ്യത്വ ഫാഷിസ്റ്റ് ശക്തികളാണ് ഇല്ലാതാക്കിയതെന്നും അവര്‍ തന്നെയാണ് ലോകത്ത് വര്‍ഗീയതയുടെയും വിഭാഗീയതയുടെയും അതിര്‍വരമ്പുകള്‍ തീര്‍ത്തതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അസഹിഷ്ണുതയുടെ കാലത്ത് സൗഹൃദ സംഗമങ്ങള്‍ പ്രതിരോധ സംഗമങ്ങള്‍ തന്നെയാണെന്ന് മോഡറേറ്റര്‍ ഓടക്കല്‍ മുഹമ്മദാലി അഭിപ്രായപ്പെട്ടു.
എയര്‍പോര്‍ട്ട് മാനേജര്‍ സാലിം, മേരിക്കുട്ടി, മാത്യു സേവ്യര്‍, മേഴ്സി സേവ്യര്‍, സുരേഷ് നാരുവറ്റിച്ചാല്, ബൈജു കുറുപ്പന്ചാല്, ബാലന് കരിപ്പൂര്‍, അഹമ്മദ് ഹാജി കരിപ്പൂര്‍, മുസ്തഫ, ടി.പി. അബ്ദുല്‍ നാസിര്‍, വേലായുധന് ഉണ്ണിയാല്‍ പറമ്പ്, വേലുക്കുട്ടി, ഗഫൂര്‍ ചേന്നര, ജമാഅത്തെ ഇസ്ലാമി കൊണ്ടോട്ടി ഏരിയ പ്രസിഡൻറ് എന്‍.സി. അബൂബക്കര്‍, സെക്രട്ടറി കെ. ഷാജഹാന്, വൈസ് പ്രസിഡൻറ് അബ്ദുറഹിമാന്, അനീഫ കൊടുക്കന്‍, മൈമൂന, റഹ്മത്തുന്നിസ, ജോബിന്, കെ.കെ. മുഹമ്മദ്, പി.എ. മുസ്തഫ എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.