മലപ്പുറം: നിയമസഭ, ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ല തെരഞ്ഞെടുപ്പ് ഓഫിസറായ കലക്ടര്‍ കെ. ഗോപാലകൃഷ്ണെൻറ അധ്യക്ഷതയില്‍ കലക്ടറുടെ ചേംബറില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം ചേര്‍ന്നു. മാതൃക പെരുമാറ്റചട്ടം നിലവില്‍ വന്ന സാഹചര്യത്തില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ സംബന്ധിച്ച് കലക്ടര്‍ പ്രതിനിധികള്‍ക്ക് വിശദീകരിച്ചു.
കോവിഡ് മാനദണ്ഡങ്ങള്‍, ജില്ലയിലെ വിവിധ പോളിങ് ബൂത്തുകള്‍, വോട്ടിങ് മെഷീനുകള്‍, പോളിങ് ഉദ്യോഗസ്ഥരുടെ ലഭ്യത, അംഗപരിമിതരായവര്‍ക്കും 80ന് മുകളിൽ പ്രായമുള്ളവര്‍ക്കും പോസ്റ്റല്‍ ബാലറ്റ് അനുവദിക്കുന്നതു സംബന്ധിച്ച നടപടിക്രമം, ഹരിത പെരുമാറ്റച്ചട്ടം, ഇലക്ഷനുമായി ബന്ധപ്പെട്ട് ജില്ലയില്‍ രൂപവത്കൃതമായ വിവിധ സ്ക്വാഡുകള്‍ തുടങ്ങിയ വിഷയങ്ങളും കലക്ടര്‍ യോഗത്തില്‍ വിശദീകരിച്ചു.
തെരഞ്ഞെടുക്കപ്പെട്ട 28 മൈതാനങ്ങളില്‍ മാത്രമേ പ്രചാരണ യോഗങ്ങള്‍ സംഘടിപ്പിക്കാവൂവെന്ന് പൊലീസ് അറിയിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാർഥിയുടെ കൂടെ രണ്ട് പേരെ മാത്രമേ അനുവദിക്കുകയുളളൂ.
ഗൃഹ സന്ദര്‍ശനത്തിന് അഞ്ച് പേരില്‍ കൂടുതല്‍ പോകാന്‍ പാടില്ല. റോഡ് ഷോക്ക് അഞ്ച് വാഹനങ്ങള്‍ മാത്രമേ അനുവദിക്കുകയുള്ളൂ. എ.ഡി.എം ഡോ. എം.സി. റെജില്‍, ജില്ല പൊലീസ് മേധാവി എസ്. സുജിത്ത് ദാസ്, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ കെ.എസ്. അഞ്ജു, അസി. കലക്ടര്‍ പി. വിഷ്ണുരാജ്, ഇലക്ഷന് ഡെപ്യൂട്ടി കലക്ടര്‍ ഇ. മുഹമ്മദ് യൂസഫ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, ശുചിത്വ മിഷന് ജില്ല കോ ഓഡിനേറ്റര്‍ ഇ.ടി. രാകേഷ്, ജില്ല പഞ്ചായത്ത് സെക്രട്ടറി എന്‍.എ. അബ്ദുല്‍ റഷീദ് തുടങ്ങിയവർ സംബന്ധിച്ചു.
മലപ്പുറം: ലോക്സഭ ഉപതെരഞ്ഞെടുപ്പിനുള്ള ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളും വി.വി പാറ്റുകളും കലക്ടറേറ്റിലെ വെയര്‍ ഹൗസിലെത്തി. മഹാരാഷ്ട്രയില്‍നിന്ന് കണ്ടെയിനര്‍ ലോറികളിലായി 3,250 കണ്ട്രോള് യൂനിറ്റുകളും 3,250 ബാലറ്റ് യൂനിറ്റുകളും 3250 വി.വി പാറ്റുകളുമാണ് കലക്ടറേറ്റിലെത്തിയത്. മെഷീനുകളുടെ പ്രാഥമിക പരിശോധന ചൊവ്വാഴ്ച വെയര്‍ഹൗസില്‍ നടക്കും.
മലപ്പുറം: എല്ലാ പോളിങ് ഉദ്യോഗസ്ഥര്‍ക്കും കോവിഡ് പ്രതിരോധ കുത്തിവെപ്പ് നല്‍കാനുള്ള ഒരുക്കം ജില്ലയില്‍ പൂര്‍ത്തിയായതായി ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. സര്‍ക്കാര്‍ ആശുപത്രികളിലും തെരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികളിലും കുത്തിവെപ്പ് ലഭിക്കും.
വാക്സിനേഷന് കോവിന്‍ പോര്‍ട്ടലില്‍ പേര് റജിസ്റ്റര്‍ ചെയ്തവര്‍ക്ക് റജിസ്റ്റര്‍ ചെയ്തു എന്ന സന്ദേശം മൊബൈല്‍ ഫോണില്‍ ലഭിക്കും. ഈ സന്ദേശവുമായി തൊട്ടടുത്തുള്ള ഏത് വാക്സിനേഷന് കേന്ദ്രത്തില്‍ പോയാലും വാക്സിന് ലഭിക്കും. വാക്സിനേഷന് എത്താന്‍ പ്രത്യേക സന്ദേശം ലഭിക്കില്ല. എല്ലാ പോളിങ് ഉദ്യോഗസ്ഥര്‍ക്കും വാക്സിന് ലഭിച്ചെന്ന് വകുപ്പ് മേധാവികള്‍ ഉറപ്പു വരുത്തണമെന്നും ഡി.എം.ഒ അറിയിച്ചു.
മലപ്പുറം: തെരഞ്ഞെടുപ്പില്‍ ഭിന്നശേഷിക്കാര്‍ക്ക് പോസ്റ്റല്‍ വോട്ട് അനുവദിക്കുന്നതിന് മെഡിക്കല്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് ഇതുവരെ ലഭിക്കാത്ത 18 വയസ്സിനു മുകളിലുള്ള ഭിന്നശേഷിക്കാരായ സമ്മതിദായകര്‍ വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷ തൊട്ടടുത്ത അംഗൻവാടിയില്‍ മാര്‍ച്ച് അഞ്ചിനകം നല്‍കണമെന്ന് ജില്ല വനിത ശിശുവികസന ഓഫിസര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.