പൂ​ക്കോ​ട്ടും​പാ​ട​ത്ത് മേ​ലേ​ട​ത്ത് ഹ​സ്‌​ക്ക​റി​ന്റെ വീ​ട്ടി​ലെ

ഡി​സ്ട്രി​ബ്യൂ​ഷ​ൻ ബോ​ർ​ഡി​ൽ നി​ന്ന് കേ​ബി​ളു​ക​ൾ

മു​റി​ച്ചെ​ടു​ത്ത നി​ല​യി​ൽ

അ​മ​ര​മ്പ​ല​ത്ത് വീ​ടു​ക​ളി​ൽ കേ​ബി​ൾ മോ​ഷ​ണം വ്യാ​പ​കം

​പൂ​ക്കോ​ട്ടും​പാ​ടം: അ​മ​ര​മ്പ​ലം പ​ഞ്ചാ​യ​ത്തി​ലെ നി​ർ​മാ​ണ​ത്തി​ലി​രി​ക്കു​ന്ന വീ​ടു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ഇ​ല​ക്ട്രി​ക് വ​യ​റി​ങ് സാ​മ​ഗ്രി​ക​ൾ മോ​ഷ്ടി​ക്കു​ന്ന​ത് പ​തി​വാ​കു​ന്നു. ഒ​രാ​ഴ്ച​യ്ക്കി​ടെ ര​ണ്ട് വീ​ടു​ക​ളി​ലാ​ണ് സ​മാ​ന രീ​തി​യി​ൽ മോ​ഷ​ണം ന​ട​ന്ന​ത്. വ​യ​റി​ങ് പൂ​ർ​ത്തി​യാ​യ വീ​ടു​ക​ളി​ലെ കേ​ബി​ളു​ക​ൾ മു​റി​ച്ചെ​ടു​ക്കു​ന്ന​താ​ണ് മോ​ഷ്ടാ​ക്ക​ളു​ടെ രീ​തി.

​ബു​ധ​നാ​ഴ്ച രാ​ത്രി പ​റ​യ​ങ്കാ​ട് ഡ​യാ​ലി​സി​സ് സെ​ന്റ​റി​ന് സ​മീ​പം മേ​ലേ​ട​ത്ത് ഹ​സ്‌​ക്ക​റി​ന്റെ വീ​ട്ടി​ലാ​ണ് ഒ​ടു​വി​ലാ​യി മോ​ഷ​ണം ന​ട​ന്ന​ത്. വീ​ടി​നു​ള്ളി​ൽ സി.​സി.​ടി. വി ​കാ​മ​റ​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ടെ​ങ്കി​ലും അ​വ​യു​ടെ പ​രി​ധി​യി​ൽ വ​രാ​ത്ത ഭാ​ഗ​ങ്ങ​ളി​ലെ വ​യ​റു​ക​ളാ​ണ് മോ​ഷ്ടാ​ക്ക​ൾ മു​റി​ച്ചെ​ടു​ത്ത​ത്. സീ​ലി​ങ് പ്ര​വൃ​ത്തി അ​ട​ക്കം ക​ഴി​ഞ്ഞ വീ​ടാ​ണി​ത്. കേ​ബി​ളു​ക​ൾ മു​റി​ച്ചെ​ടു​ത്ത​തോ​ടെ വീ​ടി​ന്റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും വീ​ണ്ടും വ​യ​റി​ങ് ന​ട​ത്തേ​ണ്ട അ​വ​സ്ഥ​യാ​ണ്. സീ​ലി​ങ് പൊ​ളി​ച്ച് നീ​ക്കി വേ​ണം പു​ന​ർ​വ​യ റി​ങ് ന​ട​ത്താ​ൻ എ​ന്ന​തി​നാ​ൽ, സാ​ധ​ന​സാ​മ​ഗ്രി​ക​ളും പ​ണി​ക്കൂ​ലി​യും ഉ​ൾ​പ്പെ​ടെ ഏ​ക​ദേ​ശം ആ​റ് ല​ക്ഷം രൂ​പ​യു​ടെ അ​ധി​ക ബാ​ധ്യ​ത​യാ​ണ് ഈ ​കു​ടും​ബ​ത്തി​ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.​

​സ​മാ​ന​മാ​യ മോ​ഷ​ണ​മാ​ണ് അ​ച്ചാ​ർ ക​മ്പ​നി പ​രി​സ​ര​ത്തെ ക​ല്ലി​ടു​ക്കി​ൽ ജോ​യ​ൽ ജോ​സി​ന്റെ വീ​ട്ടി​ലും ന​ട​ന്ന​ത്. മോ​ഷ്ടാ​ക്ക​ൾ കൊ​ണ്ടു​പോ​കു​ന്ന കേ​ബി​ളു​ക​ൾ​ക്ക് വി​പ​ണി​യി​ൽ വ​ലി​യ വി​ല​യി​ല്ലെ​ങ്കി​ലും അ​ത് വീ​ണ്ടെ​ടു​ക്കാ​ൻ ഉ​ട​മ​ക​ൾ ല​ക്ഷ​ങ്ങ​ൾ ചെ​ല​വാ​ക്കേ​ണ്ടി വ​രു​ന്നു. നി​ർ​മാ​ണ​ത്തി​ന്റെ അ​വ​സാ​ന ഘ​ട്ട​ത്തി​ലെ​ത്തി​യ വീ​ട്ടു​ട മ​സ്ഥ​ർ​ക്ക് ഈ ​മോ​ഷ​ണം വ​ലി​യ സാ​മ്പ​ത്തി​ക ആ​ഘാ​ത​മാ​ണ് ഉ​ണ്ടാ​ക്കു​ന്ന​ത്.​​മേ​ഖ​ല​യി​ൽ മോ​ഷ​ണം പ​തി​വാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പൊ​ലീ​സ് പ​ട്രോ​ളി​ങ് ശ​ക്ത​മാ​ക്ക​മെ​ന്നും മോ​ഷ്ടാ​ക്ക​ളെ ഉ​ട​ൻ പി​ടി​കൂ​ട​ണ​മെ​ന്നും നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - Cable theft is widespread in homes in Amarambalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.