Muhammed Fadil

പ്രാർഥനകൾ വിഫലം; ചേലേമ്പ്രയിൽ കാണാതായ 11കാരന്റെ മൃതദേഹം കണ്ടെത്തി

ചേലേമ്പ്ര: മലപ്പുറം ചേലേമ്പ്രയിൽ കാണാതായ 11 കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ട് അഞ്ചുമണിയോടെ പാറയിൽ നിന്നാണ് എ.വി. ഫൈസലിന്റെ മകൻ മുഹമ്മദ് ഫാദിലിനെ കാണാതായത്. തിരച്ചിലിനൊടുവിൽ ഇന്ന് രാവിലെ പത്തരയോടെ പുല്ലിപ്പുഴയിൽ നിന്ന് ഫാദിലിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുട്ടിയുടെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് പോസ്റ്റ്മോർട്ട്മോർട്ടത്തിനായി കൊണ്ടുപോയി.

ഇന്നലെ വൈകീട്ട് മുതൽ രാത്രി 12 മണിവരെ കുട്ടിയെ കണ്ടെത്താൻ നാട്ടുകാരും സന്നദ്ധ പ്രവർത്തകരും ചേലേമ്പ്ര ഡി.ആർ.എഫ് സംഘവും തിരച്ചിൽ നടത്തിയിരുന്നു. ഇന്ന് രാവിലെ എട്ടുമണിക്കു ശേഷം ഫയർഫോഴ്സിന്റെ നേതൃത്വത്തിലും തിരച്ചിൽ തുടർന്നു. 

Tags:    
News Summary - Body of missing 11 year old found in Chelembra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.