മലപ്പുറം ജില്ലയിൽ ബാങ്ക് അദാലത്ത് 19, 20 തീയതികളില്‍

മലപ്പുറം: റവന്യൂ റിക്കവറി നടപടി സ്വീകരിച്ചിട്ടുള്ള ബാങ്ക് വായ്പ കുടിശ്ശികകള്‍ തീര്‍പ്പാക്കുന്നതുമായി ബന്ധപ്പെട്ട് റവന്യൂ വകുപ്പും ബാങ്കുകളും ചേര്‍ന്ന് ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ 19, 20 തീയതികളില്‍ രാവിലെ 10 മുതല്‍ അദാലത്ത് നടത്തുന്നു.

19ന് അദാലത്ത് നടക്കുന്ന സ്ഥലങ്ങൾ: തിരൂര്‍ താലൂക്ക്: കുറ്റിപ്പുറം ബ്ലോക്ക്- കുറ്റിപ്പുറം ബ്ലോക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാള്‍. പൊന്നാനി താലൂക്ക്: പെരുമ്പടപ്പ് ബ്ലോക്ക്- പെരുമ്പടപ്പ് ബ്ലോക്ക് കോണ്‍ഫറന്‍സ് ഹാള്‍. തിരൂരങ്ങാടി താലൂക്ക്: തിരൂരങ്ങാടി ബ്ലോക്ക്- തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാൾ. കൊണ്ടോട്ടി താലൂക്ക്: കൊണ്ടോട്ടി, പള്ളിക്കല്‍, ചേലേമ്പ്ര, ചെറുകാവ്, പുളിക്കല്‍, വാഴയൂര്‍ (വില്ലേജുകള്‍)- കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം. പെരിന്തല്‍മണ്ണ താലൂക്ക്: മങ്കട ബ്ലോക്ക് -പെരിന്തല്‍മണ്ണ താലൂക്ക് ഓഫിസ്.

20ന് അദാലത്ത് നടക്കുന്ന സ്ഥലങ്ങൾ: പൊന്നാനി താലൂക്ക്: പൊന്നാനി ബ്ലോക്ക്- പൊന്നാനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാൾ. നിലമ്പൂര്‍ താലൂക്ക്: നിലമ്പൂര്‍ താലൂക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാള്‍. തിരൂരങ്ങാടി താലൂക്ക്: വേങ്ങര ബ്ലോക്ക്- വേങ്ങര ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാള്‍. കൊണ്ടോട്ടി താലൂക്ക്: നെടിയിരുപ്പ്, മൊറയൂര്‍, കുഴിമണ്ണ, മുതുവല്ലൂര്‍, ചീക്കോട്, വാഴക്കാട് വില്ലേജുകള്‍ - കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരകം. പെരിന്തല്‍മണ്ണ താലൂക്ക്: പെരിന്തൽമണ്ണ ബ്ലോക്ക് -പെരിന്തല്‍മണ്ണ താലൂക്ക് ഓഫിസ്. ഏറനാട് താലൂക്ക്: മഞ്ചേരി ടൗണ്‍ഹാൾ. തിരൂർ താലൂക്ക്: തിരൂര്‍ ബ്ലോക്ക് -തൃക്കണ്ടിയൂര്‍ വില്ലേജ് ഓഫിസ്, താനൂര്‍ ബ്ലോക്ക് -താനൂര്‍ ബ്ലോക്ക് ഓഫിസ് കോണ്‍ഫറന്‍സ് ഹാള്‍.

Tags:    
News Summary - Bank Adalat in Malappuram District on 19th and 20th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.