അമീബിക് മസ്തിഷ്കജ്വരം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ പ്രതിരോധ നടപടികളുടെ ഭാഗമായി ചേർന്ന യോഗം
തേഞ്ഞിപ്പലം: അമീബിക് മസ്തിഷ്കജ്വരവുമായി ബന്ധപ്പെട്ട് സംശയാസ്പദ വേറെ കേസുകൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ. രോഗം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന കുട്ടിയുടെ ആരോഗ്യ നിലയിൽ പുരോഗതി ഉണ്ടെന്നും തേഞ്ഞിപ്പലം പഞ്ചായത്ത് അധികൃതർ വ്യക്തമാക്കി.
ചേളാരി ചെനക്കലങ്ങാടി പടാട്ടാലുങ്ങൽ മേഖലയില 11 വയസ്സുകാരിക്ക് മസ്തിഷ്കജ്വരം സ്ഥിരീകരിച്ചതിനെ തുടർന്ന് ബോധവത്കരണ, പ്രതിരോധ നടപടികൾ ഊർജിതമാക്കിയതായും അധികൃതർ അറിയിച്ചു. പ്രതിരോധ നടപടികളുടെ ഭാഗമായി വ്യാഴാഴ്ച പഞ്ചായത്ത് ഇൻറർ സെക്ടറൽ യോഗം ചേർന്ന് സാഹചര്യം വിലയിരുത്തി. മെഡിക്കൽ ഓഫിസർ സംബന്ധിച്ചു.
പഞ്ചായത്ത് പ്രസിഡൻറ് ടി. വിജിത്തിന്റെ അധ്യക്ഷതയിലായിരുന്നു യോഗം. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പിയൂഷ് അണ്ടിശ്ശേരി, എം. സുലൈമാൻ, വൈസ് പ്രസിഡന്റ് മിനി, മെഡിക്കൽ ഓഫീസ് ഡോ. ടി. മുഹമ്മദ് നിഷാദ്, എച്ച്.എം.സി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.