കുടുംബത്തിലെ രണ്ട് ആകസ്മിക മരണങ്ങൾക്ക് പിന്നാലെ അഷ്റഫിന്റെ വിയോഗവും

തേഞ്ഞിപ്പലം: മാതാവിന്റെയും സഹോദരിയുടെ മകന്റെയും മരണങ്ങൾക്ക് പിന്നാലെ അഷ്റഫിന്റെയും വിയോഗം കുടുംബത്തെയും നാട്ടുകാരെയും ദുഃഖത്തിലാഴ്ത്തി. റിയാദിലുള്ള പെരുവള്ളൂർ ഫാറൂഖാബാദ് നെടുംപള്ളിയാലുങ്ങൽ തൊട്ടിയിൽ പരേതനായ കുഞ്ഞാലന്റെ മകൻ അഷ്റഫിന്റെ വിയോഗ വാർത്ത കൂടി കുടുംബത്തിന് താങ്ങാവുന്നതിലപ്പുറമായി.

ഒരേ കുടുംബത്തിൽനിന്ന് മൂന്ന് പേർ അടുത്തടുത്ത ദിവസങ്ങളിൽ വിടപറഞ്ഞത് നാട്ടുകാരിലും ഞെട്ടലുളവാക്കി. മാതാവ് ആയിഷ മരിച്ച് അമ്പത്തി ആഞ്ചാം ദിവസമായ കഴിഞ്ഞ തിങ്കളാഴ്ചയാണ് അഷ്റഫ് റിയാദിലെ അൽഖർജിൽ ഹൃദയസ്തംഭനം മൂലം മരിച്ചത്. മാതാവ് മരിച്ച നാൽപ്പതാം ദിവസത്തെ ചടങ്ങുകൾ നടക്കുന്ന അന്നാണ് സഹോദരിയുടെ മകനായ 24കാരൻ ഫള്ലുൽ ആബിദ് അഷ്റഫിന്റെ വീട്ടിൽ വെച്ചു മരിച്ചത്. മരണാനന്തര ചടങ്ങുകൾക്കെത്തിയതായിരുന്നു ഫള്ലുൽ ആബിദ്.

കുടുംബത്തിന്റെ അത്താണിയായ അഷ്റഫിന്റെ വിയോഗത്തോടെ സങ്കടം അടക്കാനാവാതെ തളർന്നിരിക്കുകയാണ്. വിദേശത്ത് കടയിൽ ജോലി നോക്കുന്ന അഷ്റഫ് മകളുടെ വിവാഹ ആവശ്യാർഥം നാട്ടിൽ വന്ന് എട്ട് മാസം മുമ്പ് തിരിച്ച് പോയതാണ്. അഷ്റഫിന്റെ മയ്യിത്ത് സൗദിയിൽ ഖബറടക്കാനുള്ള നടപടി ക്രമങ്ങൾ കെ.എം.സി.സി പ്രവർത്തകർ നടത്തിവരുന്നുണ്ട്.  

Tags:    
News Summary - Ashraf's demise follows two accidental deaths in the family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.