മലപ്പുറം: കെ.എസ്.യു ജില്ല പ്രസിഡന്റായി നിലവിൽ ജില്ല സെക്രട്ടറിയായിരുന്ന അഡ്വ. ഇ.കെ. അൻഷിദിനെ എൻ.എസ്.യു.ഐ അഖിലേന്ത്യ കമ്മിറ്റി നോമിനേറ്റ് ചെയ്തു. മലപ്പുറം എം.സി.ടി ലോകോളജിൽനിന്ന് എൽഎൽ.ബി ബിരുദ പഠനശേഷം മഞ്ചേരി ബാറിൽ പ്രാക്ടീസ് ചെയ്യുകയാണ്.
2015ൽ ഇടുക്കി ഗവ. എൻജിനീയറിങ് കോളജ് യൂനിറ്റ് പ്രസിഡന്റായും 2017ലെ കെ.എസ്.യു സംഘടന തെരഞ്ഞടുപ്പിൽ വിജയിച്ച് ഇടുക്കി ജില്ല സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്. പിതാവ്: ഇ.കെ അബ്ദുൽസലാം. മാതാവ്: എൻ.കെ. നദീറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.