ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ചുണ്ടായ അപകടം
Posted On
date_range Updated On
date_range ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് കിടപ്പ് മുറിക്ക് തീപിടിച്ചു
എടപ്പാൾ: ചാർജ് ചെയ്യാൻ വെച്ച ടോർച്ച് പൊട്ടിത്തെറിച്ച് കിടപ്പ് മുറിക്ക് തീ പിടിച്ചു. നടക്കാവ് കാലടി റോഡിലെ വലിയ പീടിയേക്കൽ ഫാരിസിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാവിലെ എട്ടരയോടെയാണ് അപകടം നടന്നത്.
പൊട്ടിത്തെറി നടന്ന സമയത്ത് വീട്ടുകാർ പുറത്തായതിനാൽ വലിയ അപകടം ഒഴിവായി. നാട്ടുകാരും പിന്നീട് പൊന്നാനിയിൽ നിന്നും എത്തിയ അഗ്നിശമന സേനയും ചേര്‍ന്നാണ് തീ യണച്ചത്. കിടപ്പുമുറിയിലുണ്ടായിരുന്ന മുഴുവൻ സാമഗ്രികളും കത്തിനശിച്ചു. മൂന്ന് ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.