മലപ്പുറം: ദേശീയപാത 66ൽ ജില്ലാതിർത്തിയായ ഇടിമൂഴിക്കൽ മുതൽ തൃശൂര്‍ ജില്ല അതിര്‍ത്തിയായ കാപ്പിരിക്കാട് വരെ 117 കോടി രൂപ ചെലവിൽ നവീകരണം ഉടൻ. ഇതുവരെ നടപ്പാക്കിയ ദേശീയപാത വികസനവും ട്രാഫിക് പരിഷ്കാരവും അപകടങ്ങള്‍ ഗണ്യമായി കുറച്ച പശ്ചാത്തലത്തിലാണ് ദേശീയപാത അതോറിറ്റി പുതിയ നവീകരണ പ്രവൃത്തി നടത്തുന്നത്.
ഇടിമുഴിക്കല്‍ മുതല്‍ കൂരിയാട് പാലം വരെ 19.5 കോടിയുടെയും കൂരിയാട് പാലം മുതല്‍ എടരിക്കോട് ജങ്ഷന് വരെ 15 കോടിയുടെയും എടരിക്കോട് ജങ്ഷന് മുതല്‍ കുറ്റിപ്പുറം പാലം വരെ 35 കോടി ചെലവിലും കുറ്റിപ്പുറം പാലം മുതല്‍ കാപ്പിരിക്കാട് വരെ 47 കോടി രൂപയുടെ പ്രവൃത്തിയും നടത്തും. റീടാറിങ് അടക്കമുള്ള പ്രവൃത്തികള്‍ ഇതിനകം പൂര്‍ത്തീകരിച്ചിട്ടുണ്ട്. ടെന്‍ഡര്‍ ഉള്‍പ്പെടെയുള്ള നടപടിക്രമങ്ങളെല്ലാം പൂര്‍ത്തീകരിച്ചതിനാല്‍ മഴ മാറിയാല്‍ ഉടന്‍ പ്രവൃത്തി തുടങ്ങാനാണ് തീരുമാനം.
ഇടിമുഴിക്കല്‍ മുതല്‍ സ്പിന്നിങ് മില്ല് വരെയുള്ള ഭാഗത്തെ റോഡ് 50 ലക്ഷം ചെലവിൽ വീതി കൂട്ടിയതോെട ഭാഗത്തെ ഗതാഗതക്കുരുക്കിനും അപകടങ്ങള്‍ക്കും പരിഹാരം കാണാനായി. 40 ലക്ഷം രൂപ ചെലവില്‍ ചേളാരി ജങ്ഷന് നവീകരണവും പൂര്‍ത്തിയാക്കി. തലപ്പാറ മുതല്‍ കൊളപ്പുറം വരെ റോഡരികിലെ പാറ വെട്ടി താഴ്ത്തി റോഡ് വീതി കൂട്ടി 30 ലക്ഷം രൂപയുടെ പ്രവൃത്തിയും നടത്തിയിട്ടുണ്ട്. കൂരിയാട്, വെന്നിയൂര്‍ ജങ്ഷനുകളിലും നവീകരണവും നടത്തിയിരുന്നു. അപകടമേഖലയായ കക്കാട് മുതല്‍ പൂക്കിപ്പറമ്പ് വരെയുള്ള അഞ്ച് കിലോമീറ്ററില്‍ ദൂരത്തില്‍ റോഡ് വീതി കൂട്ടിയതോടെ ഈ ഭാഗത്തെ അപകടങ്ങള്‍ക്കും അറുതിയായിട്ടുണ്ട്. വെന്നിയൂര്‍ ജങ്ഷനിലെ വികസനത്തോടൊപ്പം പ്രദേശത്തെ കൈയേറ്റങ്ങളും ഒഴിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.