11 മലയാളികൾക്ക്​ പുരസ്കാരം

തൃശൂർ: സോഷ്യൽ ജസ്റ്റിസ്​ ഫോർ ഇന്‍റർനാഷനൽ സിവിൽ റൈറ്റ്​സ്​ കൗൺസിലിന്‍റെ ഇൻഡോ-നേപ്പാൾ ഇന്‍റർനാഷനൽ അവാർഡിന്​ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന 11 മലയാളികൾ അർഹരായതായി കേരളത്തിന്‍റെ ചുമതലയുള്ള ഗോപിനാഥ്​ വന്നേരി വാർത്തസമ്മേളനത്തിൽ അറിയിച്ചു. സി.പി. സാലിഹ്​, സി.ജെ. അജയകുമാർ, സുരേഷ്​ മനയിൽ, ഡോ. അബ്ദുൽ സലാം, ഒ. ജയരാജൻ, സി. രാമഭദ്രൻ, അഡ്വ. സി. ദിനേഷ്​, സി. ദിനേഷ്​ കുമാർ, കെ.എസ്​. ഷാജു, ഡോ. കൊച്ചുമോൻ, സുധി തയ്യിൽ എന്നിവരാണ്​ പുരസ്കാരത്തിന്​ അർഹരായ മലയാളികൾ. വെള്ളിയാഴ്ച ഡൽഹി കോൺസ്റ്റിറ്റ്യൂഷൻ ക്ലബിൽ നടക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ എ. നാരായണസ്വാമി, ജോൺ ബിർള എന്നിവർ അവാർഡ്​ സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ എം.ബി. സഞ്ജീവ്​, മനോജ്​ ചീരോത്ത്​, പി.ജി. അഭിലാഷ്​, സന്ദീപ്​ എന്നിവരും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.