കരിപ്പൂർ: കോഴിക്കോട് വിമാനത്താവളത്തിൽ രണ്ടു യാത്രക്കാരിൽനിന്നായി 79 ലക്ഷത്തിന്റെ സ്വർണം പിടികൂടി. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്‍റലിജൻസിൽ (ഡി.ആർ.ഐ) നിന്നുള്ള വിവരത്തിന്‍റെ അടിസ്ഥാനത്തിൽ എയർ കസ്റ്റംസ് ഇന്റലിജൻസാണ് 1824 ഗ്രാം സ്വർണ മിശ്രിതം പിടികൂടിയത്. ബുധനാഴ്ച വൈകീട്ട് ദോഹയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ കോഴിക്കോട് മുക്കം സ്വദേശി ഖലീലുറഹ്മാൻ (27), രാത്രി ഒമ്പതിന് ഷാർജയിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിലെത്തിയ കോഴിക്കോട് നാദാപുരം സ്വദേശി മുഹമ്മദ് ഫാസിൽ (27) എന്നിവരിൽനിന്നാണ് സ്വർണം പിടിച്ചത്. ഖലീലിൽനിന്ന് 42 ലക്ഷം രൂപ വിലവരുന്ന 971 ഗ്രാം സ്വർണ മിശ്രിതവും ഫാസിലിൽനിന്ന് 37 ലക്ഷം രൂപ വിലവരുന്ന 853 ഗ്രാമുമാണ് പരിശോധനയിൽ കണ്ടെടുത്തത്. ഇരുവരും സ്വർണം ശരീരത്തിൽ ഒളിപ്പിച്ച് കടത്താനാണ് ശ്രമിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.