ഇമ്മാനുവൽ സിൽക്സിന്റെ 4-ാംമത്തെ ഷോറും പട്ടാമ്പിയിൽ ഇന്നലെ പ്രവർത്തനമാരംഭിച്ചു

ഷോറൂമിന്റെ ഉദ്ഘാടനം രാവിലെ 10.30ന് പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു. അണ്ടലാടിമന കിരാതമൂർത്തി ഭദ്രദീപം തെളിയിച്ചു. സെന്റ് ആഗ്നസ് ചർച്ച് വികാരി ഫാ. വിൻസെന്റ് ഒല്ലൂക്കാരൻ ആദ്യവിൽപന നിർവ്വഹിച്ചു. ചടങ്ങിൽ പട്ടാമ്പി നഗരസഭാ ചെയർപേഴ്സൺ ഒ.ലക്ഷ്മിക്കുട്ടി, വൈസ് ചെയർമാൻ ടി.പി.ഷാജി, പ്രതിപക്ഷ നേതാവ് കെ.നാരായണ സ്വാമി, കൗൺസിലർ സംഗീത പ്രമോദ്, തുടങ്ങി മതസാംസ്കാരികരാഷ്ട്രീയ മേഖലകളിലെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവരിൽ നിന്ന് നറുക്കെടുപ്പിലൂടെ വിജയികളായവർക്ക് കാർ, സ്കൂട്ടർ, - ഗോൾഡ് കോയിൻ എന്നിവ സമ്മാനമായി നൽകി. ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തവരിൽ നിന്നും ലെവ് നറുക്കെടുപ്പിലൂടെ ഒന്നാം സമ്മാനമായി ഡാറ്റ് - സൺ റെഡിഗോ കാർ, രണ്ടാം സമ്മാനമായി മാസാ സ്കൂട്ടർ, മൂന്നാം സമ്മാനമായി പത്തുപേർക്ക് ഗോൾഡ് കോയിൻ, എന്നിവ നൽകി. കൂടാതെ പർച്ചെയ്സ് ചെയ്യുന്നവരിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരു ഭാഗ്യശാലിക്ക് ഡാറ്റ്സൺ റെഡിഗോ കാർ സമ്മാനം നൽകുന്നു. അനന്യമായ വസ്ത്ര ശേഖരണങ്ങളും മറ്റാർക്കും നൽകാവാനാത്ത വിലക്കുറവുമായാണ് പുതിയ ഷോറൂം പ്രവർത്തനം ആരംഭിച്ചിരിക്കുന്നതെന്ന് മാനേജ്മെന്റ് അറിയിച്ചു. ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾ ഒരു കുടക്കീഴിൽ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്ന് മാനേജ്മെന്റ് അറിയിച്ചു. മികച്ച സെലക്ഷൻ, ഉയർന്ന ഗുണമേന്മ, കുറഞ്ഞവില, മികച്ച കസ്റ്റമർ സർവ്വീസ്, എന്നിവയാണ് ഇമ്മാനുവൽ സിൽക്സിന്റെ പ്രത്യേകത എന്ന് മാനേജ്മെന്റ് വ്യത്തങ്ങൾ അറിയിച്ചു. ഇമ്മാനുവൽ - സിൽക്സിന്റെ അടുത്ത ഷോറൂം കണ്ണൂർ ഇരിട്ടിയിൽ ഉടൻ പ്രവർത്തനം ആരംഭിക്കുമെന്ന് മാനേജ്മെന്റ് അറിയിച്ചു. caption emmanuval.jpg ഇമ്മാനുവൽ സിൽക്സ് പട്ടാമ്പി ഷോറൂമിന്റെ ഉദ്ഘാടനം പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങൾ നിർവ്വഹിക്കുന്നു.ഫാ.വിൻസെന്റ് ഒല്ലൂക്കാരൻ, കിരാത മൂർത്തി അണ്ടലാടിമന, ഉമ്മർ .കെ.പി, കെ.പി.അബ്ദുൾ അസീസ്, ടി.ഒ.ബൈജു, ടി.പി.സക്കറിയ എന്നിവർ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.