മലപ്പുറം: ജില്ല ഹോഴ്സ് റൈഡേഴ്സിൻെറ നേതൃത്വത്തില്‍ ജനുവരി 31ന് സംസ്ഥാനതല കുതിരയോട്ട മത്സരം സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കൂട്ടിലങ്ങാടി എം.എസ്.പി ഗ്രൗണ്ടില്‍ നടക്കുന്ന പരിപാടിയില്‍ സംസ്ഥാനത്തിൻെറ വിവിധ ഭാഗങ്ങളിലുള്ള 50ഓളം കുതിരകള്‍ പങ്കെടുക്കും. ജില്ല പൊലീസ് മേധാവി യു. അബ്ദുൽ കരീം മത്സരം ഫ്ലാഗ് ഓഫ് ചെയ്യും. ഒന്നാം സ്ഥാനത്തിന് 50,000 രൂപ, രണ്ടാം സ്ഥാനത്തിന് 25,000 രൂപ, മൂന്നാം സ്ഥാനത്തിന് 15,000 രൂപ എന്നിങ്ങനെ ലഭിക്കും. രാവിലെ എട്ടുമുതല്‍ പ്രാഥമിക റൗണ്ട് മത്സരങ്ങളും ഉച്ചക്ക് മൂന്നിനുശേഷം ഫൈനല്‍ മത്സരങ്ങളും നടക്കും. 30ന് വൈകീട്ട് അഞ്ചോടെ രജിസ്‌ട്രേഷന്‍ നടപടി പൂര്‍ത്തീകരിക്കും. മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 1,000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ഒരുസമയത്ത് ഒരു കുതിരയാണ് ഓട്ടത്തില്‍ പങ്കെടുക്കുക. കുറഞ്ഞ സമയത്തിനകം വേഗത്തില്‍ ഓട്ടം പൂര്‍ത്തിയാക്കുന്ന കുതിരക്കാകും അടുത്ത റൗണ്ടിൽ മത്സരിക്കാന്‍ യോഗ്യത. വാര്‍ത്തസമ്മേളനത്തില്‍ ജില്ല ഹോഴ്സ് റൈഡേഴ്‌സ് ക്ലബ് സെക്രട്ടറി നിഷാഹത്ത്, പ്രസിഡൻറ് ഹംസ, അംഗങ്ങളായ അമീര്‍, നാസര്‍ എന്നിവർ പങ്കെടുത്തു. ഫോൺ: 8129748586.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.