പെരിന്തൽമണ്ണ: 10 കിലോയോളം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പെരിന്തൽമണ്ണ എക്സൈസിന്റെ പിടിയിൽ. പുളിങ്കാവ് -മലറോഡിൽ താമസ സ്ഥലത്ത് വെച്ച് പശ്ചിമ ബംഗാൾ സ്വദേശി തന്മയ് മണ്ഡൽ (25) ആണ് പിടിയിലായത്.
രഹസ്യ വിവരത്തെ തുടർന്ന് ഇയാൾ താമസിക്കുന്ന റൂമിൽ നിന്ന് കഞ്ചാവും തൂക്കാൻ ഉപയോഗിച്ച ത്രാസും കഞ്ചാവ് വിൽപന വകയിൽ ലഭിച്ച 18, 645 രൂപയും ഒരു മൊബൈൽ ഫോണും പെരിന്തൽമണ്ണ കണ്ടെടുത്തു. യുവാക്കളെയും വിദ്യാർഥികളെയും കേന്ദ്രീകരിച്ച് ചെറുകര, കട്ടുപ്പാറ പുലാമന്തോൾ പെരിന്തൽമണ്ണ ടൗൺ ഭാഗങ്ങളിൽ കഞ്ചാവ് വിൽപന നടക്കുന്നുണ്ട്.
ഇതര സംസ്ഥാന തൊഴിലാളികൾ താമസിക്കുന്ന കേന്ദ്രങ്ങളിലും വിൽപന നടത്താറുണ്ടെന്ന് പ്രതി സമ്മതിച്ചു. കഞ്ചാവ് ഉറവിടത്തെകുറിച്ച് പെരിന്തൽമണ്ണ എക്സൈസ് സംഘം അന്വേഷണം നടത്തി വരികയാണ്. എക്സൈസ് സി.ഐ വി. അനൂപിന്റെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫിസർ സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ വിഷ്ണുദാസ്, മുഹമ്മദ് റിയാസ്, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനീഷ് എന്നിവരാണ് പരിശോധന സംഘത്തിൽ ഉണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.