പാലക്കാട്: സപ്ലൈകോ 2019-20 സീസണിൽ ജില്ലയിൽനിന്ന് സംഭരിച്ചത് 2.97 ലക്ഷം മെട്രിക് ടൺ നെല്ല്. സംസ്ഥാനത്ത് സംഭരിച്ച നെല്ലിൻെറ 46 ശതമാനവും ജില്ലയുടെ സംഭാവനയാണ്. രണ്ടാം വിളയിൽ മാത്രം സംഭരിച്ചത് 1.76 മെട്രിക് ടൺ. 2018-19ൽ 2.47 ലക്ഷം മെട്രിക് നെല്ലാണ് ജില്ലയിൽ ശേഖരിച്ചത്. 49,866 മെട്രിക് ടണ്ണാണ് കഴിഞ്ഞ വർഷത്തെക്കാളും കൂടുതൽ സംഭരിച്ചത്. ചിറ്റൂർ താലൂക്കിൽനിന്നാണ് കൂടുതൽ സംഭരിച്ചത്. 1.02 ലക്ഷം മെട്രിക് ടൺ. ആലത്തൂർ-97475, പാലക്കാട്-67521, പട്ടാമ്പി-20118, ഒറ്റപ്പാലം-9610, മണ്ണാർക്കാട്-669 എന്നിങ്ങനെയാണ് മറ്റ് താലൂക്കളിൽനിന്ന് ശേഖരിച്ചത്. 65,553 ഹെക്ടറിൽനിന്നുള്ള അപേക്ഷയാണ് ലഭിച്ചത്. പരിശോധന നടത്തി 62,112 ഹെക്ടറിൽനിന്ന് 1.01 ലക്ഷം അപേക്ഷകൾക്ക് അംഗീകാരം നൽകി. 1.04 ലക്ഷം പി.ആർ.എസ് അനുവദിച്ചു. ജില്ലയിലെ 10 ധനകാര്യ സ്ഥാപനങ്ങളിലൂടെ 791 കോടി രൂപ പി.ആർ.എസ് വായ്പയായി കർക്ഷകർക്ക് നൽകി. 50 മില്ലുകളാണ് ജില്ലയിൽനിന്ന് സംഭരണം നടത്തിയത്. ഒക്ടോബർ ഒന്ന് മുതൽ ജൂൺ വരെയാണ് സപ്ലൈകോ കർഷകരിൽനിന്ന് താങ്ങുവില നൽകി നെല്ല് സംഭരിക്കുന്നത്. 26.95 രൂപയാണ് താങ്ങുവില. 18.15 അടിസ്ഥാന താങ്ങുവിലയും 8.80 പ്രോത്സാഹന ബോണസുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.