വേർപാടിന് 27 വയസ്സ്​​​; എ.വി. മുഹമ്മദി​നിന്നും സ്​മാരകമായില്ല

തിരൂരങ്ങാടി: തേനിമ്പമൂറുന്ന മാപ്പിളപ്പാട്ടുകളിലൂടെ മലയാളി മനസ്സുകളിൽ വ്യക്തിമുദ്ര പതിപ്പിച്ച ഗായക​ൻെറ ഓർമകൾക്ക്​ 27 വയസ്സ്​​​. വരികളിൽ ഒരുപാട് ചിന്തകൾ കണ്ടെത്തുന്ന എ.വി. മുഹമ്മദി​ൻെറ മാപ്പിളപ്പാട്ടുകൾ ഒരു കാലഘട്ടത്തി​ൻെറ ഹിറ്റുകളായിരുന്നു. അദ്ദേഹം ആലപിച്ച മണിമഞ്ചലിൻ നി​ൻെറ മടക്കയാത്ര, പരൻവിധി ചുമ്മാവിട്ട്, മനുഷ്യാ നീ മറന്നിടുന്നോ തുടങ്ങിയവ അവയിൽ ചിലത്​ മാത്രം. കെ.ടി. മുഹമ്മദ്, കെ.ടി മൊയ്തീന്‍ എന്നീ പാട്ടെഴുത്തുകാര്‍ വഴി ബാബുരാജുമായി പരിചയപ്പെട്ടത് ഹിറ്റ്​ കൂട്ടുകെട്ടായി മാറിയത്​ ചരിത്രം. കെ.ടി. മുഹമ്മദി‍ൻെറ 'മണിദീപമേ മക്കീ' എന്ന ഗാനം ആദ്യം പാടിയതും റെക്കോഡ്​ ചെയ്തതും ബാബുരാജായിരുന്നു. ഈ ഗാനമടക്കം ബാബുരാജി​ൻെറ സംഗീതത്തിൽ എ.വി പാടിയ 60ൽപരം ഗാനങ്ങളിൽ മിക്കതും കെ.ടി. മുഹമ്മദ്‌, കെ.ടി. മൊയ്തീന്‍ സഹോദരന്മാരുടെ മികച്ച രചനകളായിരുന്നു. എ.വിയുടെ വേർപാടിന് 27 വർഷം പൂർത്തിയായെങ്കിലും ഒരു സ്മാരകം പോലും നിർമിക്കപ്പെട്ടിട്ടില്ല. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയായിരുന്ന അഴുവളപ്പിൽ കുഞ്ഞിമൊയ്തീ​ൻെറയും മമ്മാത്തുവി​ൻെറയും മകനായി ജനിച്ച മുഹമ്മദ് പിന്നീട് എ.വി എന്ന രണ്ടക്ഷരത്തിൽ സുപരിചിതനായി. 1994ൽ പറപ്പൂരിൽ ഗാനമേളക്കുള്ള ഒരുക്കത്തിനിടെ ബലിപെരുന്നാളി​ൻെറ തലേദിവസമായിരുന്നു മരണം. തിരൂരങ്ങാടി ചന്തപ്പടിയിലെ മാപ്പിളകല പഠനകേന്ദ്രത്തിലെ ലൈബ്രറിക്ക് ഇദ്ദേഹത്തി​ൻെറ പേര്​ നൽകുമെന്ന് വാഗ്ദാനം നൽകിയിരുന്നെങ്കിലും നടപ്പായില്ല. mpg AV MOHAMMED 01 എ.വി. മുഹമ്മദ്‌

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.