ധൻഫിൻ സമൂഹ വിവാഹം 24ന്​

മലപ്പുറം: ആദിധനലക്ഷ്മി ഫൗണ്ടേഷൻ ആഗസ്റ്റ്​ 24ന്​ തൃശൂരിൽ 25 പേരുടെ സമൂഹവിവാഹം സംഘടിപ്പിക്കുമെന്ന്​ നോർത്ത്​ കേരള സെയിൽസ്​ ഹെഡ്​ സുധീർ നായർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. വടക്കുംനാഥ ക്ഷേത്രമൈതാനിയിൽ 45,000 ചതുരശ്ര അടിയിൽ ഒരുക്കിയ പന്തലിലാണ്​ 'ധൻഫിൻ മാംഗല്യം' ഒരുക്കുക. താലി, വിവാഹമോതിരം, വിവാഹ വസ്ത്രം, ഒരു മാസത്തേക്കുള്ള പലവ്യഞ്ജനങ്ങൾ എന്നിവക്ക്​ പുറമെ ദമ്പതികൾക്ക്​ യാത്രയും ഒരുക്കിയിട്ടുണ്ട്​. പരിപാടി ഐ.എസ്​.ആർ.ഒ ചെയർമാൻ എസ്​. സോമനാഥ്​ ഉദ്​ഘാടനം ചെയ്യും. മേയർ എം.കെ. വർഗീസ്​, പി. ബാലചന്ദ്രൻ എം.എൽ.എ തുടങ്ങിയവർ സംബന്ധിക്കും. വാർത്തസമ്മേളനത്തിൽ ഏരിയ മാനേജർ സുനിർ കുമാർ, തോമസ്​, അനന്തു, ശ്രീലക്ഷ്മി തുടങ്ങിയവരും പ​ങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.