വിജയഗിരി സ്കൂളിൽ പ്ലസ് വൺ പ്രവേശനപരീക്ഷ 21ന്

തൃശ്ശൂർ: മാള വിജയഗിരി സി.ബി.എസ്.ഇ റസിഡൻഷ്യൽ സ്കൂളിൽ പ്ലസ് വൺ (സയൻസ്) പ്രവേശനപരീക്ഷ (വി.ഇ.ടി.) മേയ്21 ന്​ നടക്കുമെന്ന്​ സ്കൂൾ അധികൃതർ അറിയിച്ചു. വിജയികൾക്ക് അടുത്ത അധ്യയന വർഷത്തേക്ക് പ്രവേശനം ഉറപ്പാക്കാം. ഓൺലൈനിലൂടെയായിരിക്കും പരീക്ഷ. നീറ്റ്, ജെ.ഇ.ഇ., കീം തുടങ്ങിയ മത്സര പരീക്ഷകൾക്കുള്ള പരിശീലനവും ലഭിക്കും. പ്ലസ്ടുവിന് സയൻസിലും കോമേഴ്സിലുമായി അഞ്ച് കോമ്പിനേഷനുകളാണുള്ളത്. ഹോസ്റ്റൽ, ഫാമിലി അപ്പാർട്ട്മെന്റ്, വ്യക്തിത്വ വികസന പ്രോഗ്രാമുകൾ എന്നീ സൗകര്യങ്ങളുമുണ്ട്. മെയ് 20ന്​ മുമ്പ്​ www.vijayagirischool.ac.inൽ രജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക് : 8086922500, 7510210679, 8281185333.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.