പ്ലസ്​ വൺ രണ്ടാംഘട്ട അലോട്ട്​മെന്‍റ്​: 2076 പേർക്ക്​ പുതുതായി അവസരം

മലപ്പുറം: പ്ലസ് വണ്‍ രണ്ടാംഘട്ട അലോട്ട്‌മെന്‍റില്‍ 2076 പേര്‍ക്ക് പുതുതായി അവസരം. 2250 പേര്‍ക്ക് ഹയര്‍ ഒാപ്ഷന്‍ സ്വീകരിക്കാനും അവസരം ലഭിച്ചു. സംവരണ വിഭാഗങ്ങളിലടക്കമായി ഇനി 12,840 സീറ്റുകളാണ്​ ഒഴിവുള്ളത്​. ജില്ലയില്‍ 46,253 ​മെറിറ്റ്​ സീറ്റുകളിലേക്കാണ് അലോട്ട്‌മെന്‍റ്​ നടക്കുന്നത്. ആഗസ്റ്റ്​ 10 വരെ നടന്ന ആദ്യ അലോട്ട്‌മെന്‍റില്‍ വിദ്യാലയങ്ങളില്‍ 17,037 പേര്‍ സ്ഥിരമായും 14,300 പേര്‍ താൽക്കാലികമായും പ്രവേശനം നേടി. ആകെ 31,337 പേരാണ് ആദ്യ അലോട്ട്‌മെന്‍റില്‍ സ്കൂളിലെത്തി പ്രവേശന നടപടി പൂര്‍ത്തിയാക്കിയത്. 34,103 പേര്‍ക്കാണ് ആദ്യഘട്ടത്തില്‍ അലോട്ട്‌മെന്‍റിൽ അവസരം ലഭിച്ചിരുന്നത്. രണ്ടാം അലോട്ട്‌മെന്‍റില്‍ സംവരണ വിഭാഗത്തിലാണ് സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുന്നത്. ആദ്യ അലോട്ട്‌മെന്‍റില്‍ തന്നെ ജനറല്‍, ഈഴവ -തിയ്യ -ബില്ലവ, മുസ്‌ലിം, വിശ്വകര്‍മ എന്നിവയില്‍ മുഴുവന്‍ സീറ്റുകളും നിറഞ്ഞിരുന്നു. രണ്ടാം ഘട്ടത്തില്‍ സംവരണ വിഭാഗത്തില്‍ ആംഗ്ലോ ഇന്ത്യന്‍, ക്രിസ്ത്യൻ ഒ.ബി.സി, ഹിന്ദു ഒ.ബി.സി, പട്ടികജാതി, പട്ടിക വര്‍ഗം, അംഗപരിമിതര്‍, കാഴ്ച പരിമിതര്‍, ധീരവ, കുശവന്‍, കുടുംബി, സാമ്പത്തിക പിന്നാക്കംനില്‍ക്കുന്നവര്‍, സ്പോര്‍ട്​സ് ക്വോട്ട എന്നിവയിലാണ് സീറ്റുകള്‍ ബാക്കി. ആംഗ്ലോ ഇന്ത്യന്‍ -932, ക്രിസ്ത്യൻ ഒ.ബി.സി -320, ഹിന്ദു ഒ.ബി.സി -435, എസ്.സി -2338, എസ്.ടി -4154, അംഗപരിമിതര്‍ -478, കാഴ്ച പരിമിതര്‍ -194, ധീരവ -612, കുശവന്‍ -235, കുടുംബി -346, മുന്നാക്ക സംവരണം -2796, സ്പോര്‍ട്‌സ് -784 എന്നിങ്ങനെയാണ് കണക്ക്. രണ്ടാംഘട്ട പട്ടിക പുറത്തുവന്നതോടെ വിദ്യാലയങ്ങളില്‍ പ്രവേശന നടപടി ആരംഭിച്ചു. ബുധൻ വൈകീട്ടോടെ അവസാനിക്കും. ഡോക്ടറേറ്റ്​ add --------------- കോഡൂർ വലിയാട് ഒ.കെ. അബ്ദുല്ലയുടെയും ഹഫ്‌സത്തിന്‍റെയും മകനാണ്. ഭാര്യ: വി.പി. റിൻഷ. മകൻ: ഇസാൻ ആദം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.