സമ്പർക്കം പുലർത്തിയ 200ഓളം പേർ നിരീക്ഷണത്തിൽ

ക്വാറൻറീൻ പൂർത്തിയാകാതെ പുറത്തിറങ്ങിയ യുവാവിന് കോവിഡ് മഞ്ചേരി: ക്വാറൻറീൻ കാലാവധി പൂർത്തിയാക്കാതെ വീടുവിട്ടിറിങ്ങിയ യുവാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ സമ്പർക്കം പുലർത്തിയ ഇരുനൂറോളം പേർ നിരീക്ഷണത്തിൽ. കഴിഞ്ഞ ദിവസം നഗരസഭയിലെ 41ാം വാർഡായ പുളിയൻെതാടിയിലെ 24കാരനാണ് കോവിഡ് സ്ഥിരീകരിച്ചത്. ജൂൺ 17നാണ് ഇയാൾ ദുബൈയിൽനിന്ന് നാട്ടിലെത്തിയത്. 14 ദിവസം ക്വാറൻറീൻ പൂർത്തിയാക്കി വീട്ടിൽനിന്ന്​ പുറത്തിറങ്ങി. ലക്ഷണങ്ങളൊന്നും ഇല്ലാത്തതിനാലാണ് യുവാവ് പുറത്തിറങ്ങിയത്. ഒടുവിൽ യുവാവി​ൻെറ നിർബന്ധത്തിന് വഴങ്ങി ജൂലൈ എട്ടിന് സ്രവം പരിശോധിച്ചു. ഏഴ് ദിവസത്തിന് ശേഷം ഫലം പോസിറ്റീവായി. ഇതിനിടയിൽ ഇയാൾ തൊട്ടടുത്ത വാർഡിലെ കല്യാണത്തിൽ പങ്കെടുക്കുകയും ബന്ധുവീടുകളിൽ സന്ദർശനം നടത്തുകയും ചെയ്തു. ഇയാളുമായി സമ്പർക്കം പുലർത്തിയവരോട്​ വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പ് നിർദേശം നൽകി. വാർഡ് കണ്ടെയിൻമൻെറ് സോണാക്കാൻ ആരോഗ്യവകുപ്പ് നിർദേശം നൽകിയിട്ടുണ്ടെന്നാണ് വിവരം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.