കൊണ്ടോട്ടി: യുവതികളെ വിവാഹതട്ടിപ്പിനിരകളാക്കിയ പിടികിട്ടാപ്പുള്ളി 20 വര്‍ഷത്തിന് ശേഷം പിടിയില്‍. നിലമ്പൂര്‍ പോത്തുകല്ല് വെളുമ്പിയംപാടം സ്വദേശി ചെമ്പന്‍കുഴിയില്‍ ഇസ്മയില്‍ (45) ആണ് അറസ്റ്റിലായത്. തൃശൂര്‍ പഴയന്നൂരിലെ വാടകവീട്ടില്‍ താമസിച്ചു വരുകയായിരുന്ന ഇയാളെ കൊണ്ടോട്ടി, കരിപ്പൂര്‍ പൊലീസ് സ്റ്റേഷനുകളിലെ ഉദ്യോഗസ്ഥ സംഘം പിടികൂടുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കി കൊണ്ടോട്ടി സ്വദേശിനിയെ സാമ്പത്തിക തട്ടിപ്പിനിരയാക്കിയ കേസിലും കോട്ടക്കല്‍ സ്വദേശിനിയെ വിവാഹം കഴിച്ച് ദേഹോപദ്രവമേല്‍പ്പിച്ച ശേഷം സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിലും ഇയാള്‍ പ്രതിയാണെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കൊണ്ടോട്ടി, കോട്ടക്കല്‍ സ്റ്റേഷനുകളിൽ ഇയാള്‍ക്കെതിരെ കേസുകളുണ്ട്. മലപ്പുറം ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതിയെ കസ്റ്റഡിയില്‍ വാങ്ങുമെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു. mpg kdy 1 prathi: ഇസ്മയില്‍
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.