പൊന്നാനിയിലെ ആൻറിജെൻ പരിശോധനയിൽ 15 പേർക്ക് കൂടി പോസിറ്റീവ്

രോഗവ്യാപന സാധ്യതയിൽ ആശങ്ക പൊന്നാനി: പൊന്നാനിയിൽ നടത്തിയ ആൻറിജെൻ പരിശോധനയിൽ 15 പേർക്ക് കൂടി പോസിറ്റീവ്. 60 അതിഥി തൊഴിലാളികളുൾപ്പെടെ 310 പേരുടെ പരിശോധനയാണ് നടന്നത്. രണ്ട് പൊലീസുകാർ, പൊലീസ് സ്​റ്റേഷൻ ജീവനക്കാരൻ, ട്രോമാ കെയർ വളണ്ടിയർ, ബി.എസ്.എൻ.എൽ ഓഫിസ് ജീവനക്കാരൻ, സാമൂഹിക പ്രവർത്തകൻ, ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ്, രണ്ട് ബാങ്ക് ജീവനക്കാർ, മെഡിക്കൽ സ്​റ്റോർ ജീവനക്കാരൻ, കോവിഡ് കെയർ സൻെറിറലെ വളണ്ടിയർ, നഗരസഭ ജീവനക്കാരൻ, മത്സ്യക്കച്ചവടക്കാരൻ എന്നിവരുൾപ്പെടെ പതിനഞ്ച് പേരുടെ ഫലമാണ് പോസിറ്റീവായത്. കഴിഞ്ഞ ദിവസങ്ങളിൽ ആൻറിജെൻ പരിശോധനയിൽ പോസിറ്റീവായ പൊന്നാനിയിലെ പൊലീസ് ഓഫിസർ, നഗരസഭ കൗൺസിലർമാർ, പൊന്നാനി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെൽത്ത് നഴ്സ്, രണ്ട് കേബിൾ ടി.വി ജീവനക്കാർ, നഗരസഭ ജീവനക്കാരൻ, ക്വാറ​ൻറീൻ കേന്ദ്രത്തിലെ വളണ്ടിയർ എന്നിവർക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തു. ഇതോടെ രോഗവ്യാപന സാധ്യതയുണ്ടെന്ന കണ്ടെത്തൽ സ്ഥിരീകരിക്കപ്പെടുകയാണ്. അതേസമയം, പൊന്നാനി താലൂക്കിലെ എടപ്പാൾ, തവനൂർ, കാലടി ഗ്രാമപഞ്ചായത്തുകളിൽ ഫീൽഡ് റാപിഡ് ആൻറിജെൻ പരിശോധനയിൽ ഒരാളുടെ ഫലത്തിൽ സംശയമുണ്ട്. ഇയാളെ കൂടുതൽ പരിശോധനക്ക് വിധേയമാക്കും. കാലടി പ്രാഥമികാരോഗ്യകേന്ദ്രത്തി​ൻെറ നേതൃത്വത്തിൽ കണ്ടനകം വിദ്യാപീഠം സ്കൂളിൽ നടത്തിയ ആൻറിജെൻ പരിശോധനയിലാണ് ഒരാളുടെ ഫലത്തിൽ സംശയം കണ്ടത്. 152 പേരെയാണ് ഇവിടെ പരിശോധനക്ക് വിധേയമാക്കിയത്. എടപ്പാൾ പഞ്ചായത്തിൽ 76 പേർക്കും തവനൂർ പഞ്ചായത്തിൽ 84 പേർക്കും ആൻറിജെൻ പരിശോധന നടത്തിയതിൽ എല്ലാ ഫലങ്ങളും നെഗറ്റീവാണ്. എന്നാൽ, കഴിഞ്ഞദിവസം വട്ടംകുളം പഞ്ചായത്തിൽ കോവിഡ് സ്ഥിരീകരിച്ചതിനാൽ ബുധനാഴ്​ച ഫീൽഡ് തല പരിശോധന നടത്തിയില്ല. വട്ടംകുളത്ത് നാളെ മുതൽ ഫീൽഡ് തല പരിശോധന പുനരാരംഭിക്കും. അഞ്ച് ഘട്ടങ്ങളിലായി നടക്കുന്ന പരിശോധനയിൽ രണ്ട് ക്ലസ്​റ്ററുകൾ മാത്രം പൂർത്തിയായപ്പോൾ 23 പേരുടെ ആൻറിജൻ പരിശോധന പോസിറ്റീവായത് ആശങ്ക വർധിപ്പിക്കുന്നുണ്ട്​. ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും മറ്റ്​ വിഭാഗങ്ങളിലുള്ളവരുടെയും റാൻഡം പരിശോധനയാണ് നിലവിൽ പൂർത്തിയായത്. വ്യാഴാഴ്ച മുതൽ വീടുകൾ കയറിയിറങ്ങി പരിശോധന ആരംഭിക്കും. ആവശ്യത്തിന് ആരോഗ്യവകുപ്പ് ജീവനക്കാരില്ലാത്തതും കിറ്റുകളുടെ അഭാവവും പ്രതിസന്ധിക്കിടയാക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.